Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധ്യപ്രദേശിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിൽ സിസി ടിവി ക്യാമറ പ്രവർത്തിച്ചില്ല; അട്ടിമറി ആരോപണം ശക്തമാകുന്നതിനിടെ വൈദ്യുതി തകരാർ മാത്രമെന്ന് പറഞ്ഞ് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മധ്യപ്രദേശിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിൽ സിസി ടിവി ക്യാമറ പ്രവർത്തിച്ചില്ല; അട്ടിമറി ആരോപണം ശക്തമാകുന്നതിനിടെ വൈദ്യുതി തകരാർ മാത്രമെന്ന് പറഞ്ഞ് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമിൽ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായി. ഇക്കാര്യം സ്ഥരീകരിച്് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി. വോട്ടിങ് മെഷീനിൽ അട്ടിമറി നടത്തിയെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.സി. ടി.വി പ്രവർത്തന രഹിതമായ കാര്യം സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയത്.

മായ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകി. വൈദ്യുത തകരാറ് കാരണമാണ് സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥിരീകരിച്ചു. നേരത്തെ, ഇത് പ്രതിപക്ഷ പാർട്ടികളാണ് ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. ഭോപ്പാലിൽ വെള്ളിയാഴ്ച രാവിലെ 8.19 മുതൽ 9.35 വരെയുള്ള സമയത്ത് സി.സി.ടി.വി ക്യാമറകളും സ്‌ട്രോംഗ് റൂമിന് പുറത്ത് സ്ഥാപിച്ച എൽ.ഇഡി സ്‌ക്രീനും പ്രവർത്തനരഹിതമായതായി ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

വൈദ്യുതി ഇല്ലാത്ത സമയത്ത് ഇൻവെർട്ടറൊ, ജനറേറ്ററോ ഉപയോഗിച്ച് സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കണമെന്ന് കർശന നിർദ്ദേശം നൽകിയെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോംഗ് റൂമിൽ എത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇവിഎമ്മുകൾ ഇപ്പോഴും സുരക്ഷിതമാണെന്നും അനധികൃതപ്രവർത്തനങ്ങൾ തടയുന്നതിന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കാവലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 28-നാണ് മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP