Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ; ജയിലിൽ കിടന്ന് തെര‍ഞ്ഞെടുപ്പിൽ വിജയിക്കുമെന്നും മമത ബാനർജി; മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ; ജയിലിൽ കിടന്ന് തെര‍ഞ്ഞെടുപ്പിൽ വിജയിക്കുമെന്നും മമത ബാനർജി; മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പാർട്ടി സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ബിജെപി ഒരു രാഷ്ട്രീയ പാർട്ടി അല്ലെന്നും നുണകളുടെ കൂമ്പാരമാണെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നാരദ സ്റ്റിങ് ഓപ്പറേഷനും ശാരദ അഴിമതിയെയും പറ്റി പറയുകയാണ്. ഒരു കാര്യം വ്യക്തമായി പറയുന്നു, ബിജെപിയെയും ഒരൂ ഏജൻസിയെയും താൻ ഭയക്കുന്നില്ല. അവർക്ക് ധൈര്യമുണ്ടെങ്കിൽ തന്നെ പിടിച്ച് ജയിലിൽ ഇടാം. ജയിലിൽ നിന്ന് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കുമെന്നും മമത പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മമത ആരോപിച്ചു. എന്നാൽ എംഎൽഎമാരുടെ പേര് വെളിപ്പെടുത്താൻ മമത തയ്യാറായിട്ടില്ല. ബിജെപി അധികാരത്തിൽ വരുമെന്ന വ്യാമോഹത്തിലാണ് അവരുടെ പ്രവർത്തനമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് 2011 മുതൽ തൃണമൂൽ സർക്കാരാണ് ഭരിക്കുന്നത്. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവർഷം ഏപ്രിൽ മെയ് മാസത്തിലാണ്.

സംസ്ഥാനത്ത് പാർട്ടി അധികാരത്തിലേറിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന ബിജെപിനേതാവിന്റെ പ്രസ്താവന വിവാദമായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് വിവാദ പ്രസ്താവനയുമായി രം​ഗത്തെത്തിയത്. ദുർഗാപൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പശ്ചിമ ബംഗാളിൽ ഈ ദിവസങ്ങളിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?, സംസ്ഥാനത്ത് ഗുണ്ടാരാജല്ലേ നിലനിൽക്കുന്നത്? പൊലീസ് ആർക്ക് നേരെയും സഹായത്തിന്റെ ഹസ്തം നീട്ടുന്നില്ല. ഇത്തരക്കാരായ പൊലീസുകാരെ എന്തുചെയ്യണം?, ബിജെപി അധികാരത്തിൽ വന്നാൽ ഇവരെ കൊണ്ട് ബൂട്ട് നക്കിക്കും' - രാജു ബാനർജി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ മോശമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ കുറ്റപ്പെടുത്തിയിരുന്നു. "ബംഗാളിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടെങ്കിലും സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിലെ സ്ത്രീ സുരക്ഷയും സുരക്ഷയും ഏറ്റവും മോശമാണ്. ക്രമസമാധാന സ്ഥിതി സംസ്ഥാനത്ത് പൂർണ്ണമായും തകർന്നിട്ടുണ്ട്,"- കൈലാഷ് വിജയ്‌വർഗീയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജു ബാനർജി രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP