Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ച് തയ്യാറാക്കിയ പോസ്റ്ററിൽ മുഖ്യമന്ത്രിയായി മോഹൻലാലിന്റെ ഫോട്ടോ; അബന്ധം പിണഞ്ഞത് ഉത്തരേന്ത്യൻ കമ്പനിയായ യൂറോസേഫ്റ്റി ഗ്രൂപ്പിന്

സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ച് തയ്യാറാക്കിയ പോസ്റ്ററിൽ മുഖ്യമന്ത്രിയായി മോഹൻലാലിന്റെ ഫോട്ടോ; അബന്ധം പിണഞ്ഞത് ഉത്തരേന്ത്യൻ കമ്പനിയായ യൂറോസേഫ്റ്റി ഗ്രൂപ്പിന്

മറുനാടൻ ഡെസ്‌ക്‌

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച ഉത്തരേന്ത്യൻ കമ്പനി പുലിവാല് പിടിച്ചു. സർക്കാർ 2010 ജനുവരി ഒന്ന് മുതൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കമ്പനി പ്രചരിപ്പിച്ച പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം നടൻ മോഹൻലാലിന്റെ ചിത്രമാണ് ആദ്യം ഉൾപ്പെടുത്തിയത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് പടം മാറി പോസ്റ്റർ പ്രചരിപ്പിച്ചത്. പിണറായി വിജയന്റെ ക്യാരക്ടർ സ്‌കെച്ചെന്ന് കരുതി മോഹൻലാലിന്റെ ചിത്രം അബദ്ധത്തിൽ പോസ്റ്ററിൽ ചേർക്കുകയായിരുന്നു.

ഫേസ്‌ബുക്കിൽ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റർ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാർത്ഥ ചിത്രം ചേർത്തിട്ടുണ്ട്. സംവിധായകൻ ശ്രീകുമാർ മേനോൻ മുമ്പ് പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടർ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററിൽ ചേർത്തത്. മോഹൻലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിർമ്മിക്കാൻ മുമ്പ് ആലോചിച്ചിരുന്നതാണെന്നും എന്നാൽ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാർ മുമ്പ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP