Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഎസ്‌ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനം മതി; വിശദമായ വിജ്ഞാപനം ഉടൻ; വ്യക്തി കല്യാൺ യോജനയുടെ കാലാവധിയും നീട്ടി

ഇഎസ്‌ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനം മതി; വിശദമായ വിജ്ഞാപനം ഉടൻ; വ്യക്തി കല്യാൺ യോജനയുടെ കാലാവധിയും നീട്ടി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇഎസ്‌ഐ പദ്ധതികൾക്ക് കീഴിലുള്ള അടൽ ബീമിത് വ്യക്തി കല്യാൺ യോജന പദ്ധതിയുടെ കാലാവധി 2022 ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ട്. ഈ സാമ്പത്തിക സഹായം സർക്കാർ തുടരും. ഇതിന്റെ സമയപരിധി ജൂൺ 30 വരെ ആയിരുന്നെങ്കിലും 2021 ജൂലൈ ഒന്നു മുതൽ 2022 ജൂൺ 30 വരെ വീണ്ടും നീട്ടി നൽകുകയായിരുന്നു.

കോവിഡ് കാലത്ത് ഇഎസ്‌ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതിയെന്ന് ഇഎസ്‌ഐ ബോർഡ് തീരുമാനിച്ചു. ചികിത്സാ ആനുകൂല്യം ലഭിക്കാൻ 78 തൊഴിൽദിനങ്ങൾ വേണമെന്ന നിലവിലെ വ്യവസ്ഥയിലാണ് ഇളവ്. ഇതു സംബന്ധിച്ച് വിശദമായ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP