Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓൺലൈൻ വഴി വാങ്ങുന്ന പത്ത് കോണ്ടങ്ങളിൽ എട്ടെണ്ണത്തിനും ആവശ്യക്കാർ എറണാകുളത്തും മലപ്പുറത്തും; ഓൺലൈൻ കോണ്ടം വിൽപ്പന കൂടുതലായുള്ള ഇന്ത്യൻ നഗരങ്ങളിൽ കേരളത്തിലെ രണ്ട് ജില്ലകളും

ഓൺലൈൻ വഴി വാങ്ങുന്ന പത്ത് കോണ്ടങ്ങളിൽ എട്ടെണ്ണത്തിനും ആവശ്യക്കാർ എറണാകുളത്തും മലപ്പുറത്തും; ഓൺലൈൻ കോണ്ടം വിൽപ്പന കൂടുതലായുള്ള ഇന്ത്യൻ നഗരങ്ങളിൽ കേരളത്തിലെ രണ്ട് ജില്ലകളും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഓൺലൈൻ വഴി കോണ്ടം വാങ്ങുന്നവരിൽ മുന്നിൽ എറണാകുളവും മലപ്പുറവും. ഓൺലൈൻ കോണ്ടം വിൽപ്പന കൂടുതലായുള്ള ഇന്ത്യൻ നഗരങ്ങളിൽ മലപ്പുറവും എറണാകുളവും ഇടംപിടിച്ചു. പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനം സ്നാപ്ഡീൽ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. ഓൺലൈനിൽ കോണ്ടത്തിനായുള്ള പത്ത് ഓഡറുകളിൽ എട്ട് എണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള ചെറുനഗരങ്ങളിൽ നിന്നാണ്.

എറണാകുളത്തിനും മലപ്പുറത്തിനും പുറമെ ഇംഫാൽ, മോഗ, ഐസ്വാൾ, അഗർത്തല, ഷില്ലോങ്, ഹിസാർ, ഉദയ്പൂർ, ഹിസ്സർ, കാൺപൂർ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓൺലൈനെ കൂടുതൽ ആശ്രയിക്കുന്ന മറ്റ് ഇന്ത്യൻ നഗരങ്ങൾ. കടകളിൽ കോണ്ടങ്ങളുടെ വൈവിധ്യങ്ങൾ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് കൂടുതൽ ആളുകളെ ഓൺലൈൻ പർച്ചേസിലേക്ക് ആകർഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇടപാടുകളിലെ സ്വകാര്യത ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്ന് കോണ്ടം വാങ്ങുന്നതിന് കാരണമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളിൽ നിന്നുള്ള ഡിമാൻഡ് മൂലം ഓൺലൈൻ കോണ്ടം വിൽപ്പനയിൽ 30 ശതമാനം വർധനവുണ്ടായി. ലൈംഗിക കാര്യങ്ങളിൽ ഇന്ത്യക്കാർ പുലർത്തുന്ന മടിയും കടകളിൽ നിന്ന് കോണ്ടം വാങ്ങിക്കുന്നതിൽ നിന്ന് ആളുകളെ വിലക്കുന്നതായി സ്നാപ്ഡീൽ വക്താവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP