Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാം; സർക്കാർ ഗ്യാരണ്ടിയിൽ ഏറ്റവും കൂടുതൽ ആദായം; പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്താൻ പദ്ധതി

ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാം; സർക്കാർ ഗ്യാരണ്ടിയിൽ ഏറ്റവും കൂടുതൽ ആദായം; പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്താൻ പദ്ധതി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരം ഒരുങ്ങുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുകീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയാണ് പദ്ധതി നടപ്പാക്കുക.

എൻപിഎസിൽ എല്ലാവർക്കും നിക്ഷേപിക്കാൻ അവസരമൊരുക്കിയതുപോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തിൽ പുതിയതായി അംഗങ്ങളാകുന്നവർക്ക് അവരുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനൽകുന്നരീതിയാകും ഇപിഎഫ്ഒ പിന്തുടരുക.

നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നിൽകുന്ന പദ്ധതികളിൽ ഏറ്റവുംകൂടുതൽ ആദായം ഇപിഎഫിലെ നിക്ഷേപത്തിനുണ്ട്. രണ്ടുവർഷമായി 8.5ശതമാനമാണ് പലിശ നിരക്ക്.

ആറുകോടി വരിക്കാരുടേതായി 10 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തിയാണ് നിവിൽ ഇപിഎഫ്ഒയിലുള്ളത്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തിൽ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രാലയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. ഡോക്ടർമാർ. ചാർട്ടേഡ് അക്കൗണ്ടുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യന്നുവർക്കൊന്നും പദ്ധതിയിൽ ചേരാൻ അതുകൊണ്ടുതന്നെ അവസരമില്ല.

ഇപിഎഫ് ആക്ട് പ്രകാരം ജീവനക്കാരിൽനിന്നും തൊഴിലുടമയിൽനിന്നുമായി 24ശതമാനം വിഹിതമാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 12ശതമാനംവീതമണിത്. അതുകൊണ്ടുതന്നെ നിയമത്തിൽ ഭേദഗതിവരുത്തിമാത്രമെ പദ്ധതി നടപ്പാക്കാനാകൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP