Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് കൂട്ടി; പുതിയ പലിശ നിരക്ക് 8.15%; സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് തീരുമാനം പ്രാബല്യത്തിലാകും

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് കൂട്ടി; പുതിയ പലിശ നിരക്ക് 8.15%; സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് തീരുമാനം പ്രാബല്യത്തിലാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് കൂട്ടി. 8.15% ആയിരിക്കും പലിശ നിരക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് .05% വർധനവാണ് വരുത്തിയിരിക്കുന്നത്.

ഡൽഹിയിൽ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് ഈ തീരുമാനം. സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തിലാകും. കഴിഞ്ഞ സാമ്പത്തിക വർഷം 8.1 ശതമാനമായിരുന്നു പലിശ. നാല്പത് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് ആയിരുന്നു കഴിഞ്ഞ വർഷത്തേത്.

1977 -78 സാമ്പത്തിക വർഷത്തിലായിരുന്നു അതിനുമുമ്പ് ഏറ്റവും കുറഞ്ഞ പലിശനിരക്ക് നൽകിയത്. എട്ട് ശതമാനം ആയിരുന്നു അന്നത്തെ പലിശ നിരക്ക്. ഇപിഎഫ് വരിക്കാർക്ക് 2016-17 വർഷത്തിൽ 8.65 ശതമാനവും 2017-18-ൽ 8.55 ശതമാനവും പലിശയാണ് നൽകിയത്. 2018-19 വർഷത്തിൽ നൽകിയ 8.65 ശതമാനത്തിൽനിന്ന് 2019-20 ലാണ് 8.5 ശതമാനമായി കുറച്ചത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഇതെല്ലാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP