Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ യാഗം മതിയോ? യാഗം നടത്തി മലിനീകരണം പരിഹരിക്കാമെന്ന് അവകാശപ്പെട്ട് പരിസ്ഥിതി ബാബ; ആശയം പ്രചരിപ്പിക്കാൻ വൈഷ്ണോദേവി മുതൽ കന്യാകുമാരി വരെ രഥയാത്ര തുടങ്ങി

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ യാഗം മതിയോ? യാഗം നടത്തി മലിനീകരണം പരിഹരിക്കാമെന്ന് അവകാശപ്പെട്ട് പരിസ്ഥിതി ബാബ; ആശയം പ്രചരിപ്പിക്കാൻ വൈഷ്ണോദേവി മുതൽ കന്യാകുമാരി വരെ രഥയാത്ര തുടങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ യാഗം മതിയോ? കടുത്ത പുകമഞ്ഞു മൂലം ദുരിതമനുഭവിക്കുന്ന ഡൽഹിക്ക് യാഗത്തിലൂടെ ആശ്വാസവുമായെത്തുകയാണ് ഒരു സ്വാമി. പരിസ്ഥിതി ബാബ (Environment Baba) എന്നറിയപ്പെടുന്ന ആനന്ദ് വിഭൂഷിത് അവധൂത് ബാബ അരുണഗിരി മഹാരാജ് എന്ന സംന്യാസിയാണ് യാഗം നടത്തി ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാമെന്ന അവകാശവാദവുമയി രംഗത്തെത്തിയിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണം തടയുന്നതിന് ബസിൽ സംവിധാനം ചെയ്തിരിക്കുന്ന തന്റെ രഥത്തിൽ വൈഷ്‌ണോദേവി മുതൽ കന്യാകുമാരി വരെയുള്ള 4,500 കിലോമീറ്റർ പര്യടനത്തിന് പുറപ്പെട്ടിരിക്കുകയാണ് പരിസ്ഥിതി ബാബ. യാഗ ഹരിത് പദയാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയിൽ ആര്എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും പങ്കെടുക്കുന്നുണ്ട്.

ഹിമാലയത്തിലെ ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന ചില പ്രത്യേക ഇനം ഔഷധ സസ്യങ്ങൾ യാഗാഗ്‌നിയിൽ ഹോമിക്കുന്നതോടെ ഡൽഹിയിലെ കടുത്ത പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമാകുമെന്നാണ് ഋഷികേശിൽനിന്നുള്ള ഈ സംന്യാസി അവകാശപ്പെടുന്നത്.

ഈ യാഗത്തിലൂടെ പരമാത്മാക്കൾക്ക് അർപ്പണം നടത്തി പരിസ്ഥിതിയെ ശുദ്ധീകരിക്കാം. മുപ്പത്തി മുക്കോടി ദൈവങ്ങളെയും യാഗംതൃപ്തിപ്പെടുത്തും. വിദേശങ്ങളിൽ ഈ രീതിയിൽഭൂമികുലുക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളെയും ചിക്കൻഗുനിയ പോലുള്ള പകർച്ചവ്യാധികളെയും തടയുന്നതിനുള്ള യാഗങ്ങൾ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാഗത്തിലർപിക്കുന്ന ഇത്തരം ഔഷധങ്ങൾക്ക് മലിനീകരണം തടയാനുള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇപ്പോൾ ഛണ്ഡീഗഡിലുള്ള ഇന്ദ്രേഷ് കുമാർ യാഗങ്ങളിൽ അടുത്ത ദിവസം മുതൽ പങ്കുചേരും. ഡൽഹിയുടെ മേൽ വന്നുപതിച്ചിരിക്കുന്ന മലിനീകരണത്തിന്റെ ഈ ഭൂതത്തെ നേരിടുന്നതിന് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതു മുതൽ യാഗങ്ങൾ വരെ വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കേണ്ടി വരുമെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. രാസമാലിന്യങ്ങൾ അടങ്ങിയ വെള്ളത്തിൽ ഗോമൂത്രവും ഔഷധ സസ്യങ്ങളും കലർത്തിയാൽ ആ ജലം മാലിന്യങ്ങളകന്ന് ശുദ്ധമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക ജീവിതം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരമ്പരാഗതമായ മാർഗ്ഗങ്ങളിലൂടെ പരിഹാരം നിർദ്ദേശിക്കുന്നതിനായി ഡൽഹി നഗരത്തിൽ പ്രചാരണം നടത്തുകയാണ് അരുൺഗിരി മഹാരാജ്. ഓടുന്ന വാഹനത്തിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന യാഗം നടത്തി നഗരത്തിലൂടെ സഞ്ചരിക്കാനാണ് പരിസ്ഥിതി ബാബ ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP