Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം; ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ പോകുന്ന ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷൺ; ആരോഗ്യപ്രവർത്തകരുടെ ക്വാറന്റൈൻ ഡ്യൂട്ടിയായി കണക്കാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡോക്ടർമാരുൾപ്പെടെ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നൽകണമെന്ന് സുപ്രീം കോടതി. കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ പോകുന്ന ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

ആരോഗ്യപ്രവർത്തകരുടെ ക്വാറന്റൈൻ കാലാവധി ഡ്യൂട്ടിയായി കണക്കാക്കണം. അവധിയായി മാറ്റുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ഓഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും.

പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്കു കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണു നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP