Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സസ്യാഹാരികൾക്ക് നൽകിയുന്ന 'ഹിന്ദു മീൽസ്' ഓപ്ഷൻ നിർത്തലാക്കിയതോടെ പുലിവാലു പിടിച്ച് എമിറേറ്റ്‌സ്; സോഷ്യൽ മീഡിയയിൽ നിശിത വിമർശനം നേരിട്ടതോടെ ഹിന്ദു ആഹാരം പുനഃസ്ഥാപിച്ച് തടിയൂരി; മതവിശ്വാസത്തിന്റെ പേരിൽ ട്രോളുകൾ വന്നതോടെ മുട്ടുമടക്കി വിമാനക്കമ്പനി

സസ്യാഹാരികൾക്ക് നൽകിയുന്ന 'ഹിന്ദു മീൽസ്' ഓപ്ഷൻ നിർത്തലാക്കിയതോടെ പുലിവാലു പിടിച്ച് എമിറേറ്റ്‌സ്; സോഷ്യൽ മീഡിയയിൽ നിശിത വിമർശനം നേരിട്ടതോടെ ഹിന്ദു ആഹാരം പുനഃസ്ഥാപിച്ച് തടിയൂരി; മതവിശ്വാസത്തിന്റെ പേരിൽ ട്രോളുകൾ വന്നതോടെ മുട്ടുമടക്കി വിമാനക്കമ്പനി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകളിൽപ്പലതും യാത്രക്കാരുടെ മതവിശ്വാസത്തിന് അനുസരിച്ച ഭക്ഷണം ഓർഡർ ചെയ്യുന്നതിന് നൽകിയിരുന്ന ഓപ്ഷനാണ് ഹിന്ദു മീൽസ്. പൂർണമായും വെജിറ്റേറിയൻ ഭക്ഷണമായിരിക്കും ഇതിലൂടെ ലഭിക്കുക. ഇത്തരമൊരു ഓപ്ഷൻ എടുത്തുകളഞ്ഞതോടെ വലിയ വിവാദം ഉയർന്ന സാഹചര്യത്തിൽ അവർ ആ മെനു തിരിച്ചുകൊണ്ടുവന്നു.

ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് ആണ് ഹിന്ദുമീൽസ് ഒഴിവാക്കിയതിലൂടെ വിമർശനം നേരിട്ടത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഉയർന്ന കടുത്ത വിമർശത്തെ തുടർന്നാണ് ഇപ്പോൾ ഹിന്ദു മീൽസ് വിമാനക്കമ്പനി തിരിച്ചുകൊണ്ടുവന്നത്. തങ്ങളുടെ ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് 'ഹിന്ദു മീൽസ്' ഒഴിവാക്കിയ നടപടി പിൻവലിച്ചതെന്ന് എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് എമിറേറ്റ്‌സ് എയർലൈൻസിലെ ഭക്ഷണമെനുവിൽ നിന്ന് 'ഹിന്ദു മീൽസ്' ഒഴിവാക്കിയത്. വിമാനത്തിൽ നൽകിവരുന്ന സേവനങ്ങളെക്കുറിച്ച് യാത്രക്കാരിൽ നടത്തിയ സർവേകൾക്കും അന്വേഷണങ്ങൾക്കും ശേഷമായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

വെജിറ്റേറിയൻ വിഭാഗങ്ങളാണ് 'ഹിന്ദു മീൽസി'ന്റെ പ്രധാന ആകർഷണം. വെജിറ്റേറിയൻ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം കൂടിയാണിത്.സസ്യാഹാരപ്രിയർക്ക് വെജിറ്റേറിയൻ വിഭവങ്ങൾ മെനുവിൽനിന്ന് തെരഞ്ഞെടുക്കാം. ജെയ്ൻ മീൽ, ഇന്ത്യൻ വെജിറ്റേറിയൻ മീൽ, കോഷർ മീൽ എന്നിവയാണ് സസ്യാഹാരികൾക്കുള്ള വിഭവങ്ങൾ.

അന്താരാഷ്ട്ര വിമാന സർവീസുകളിൽപ്പലതും യാത്രക്കാരുടെ മതവിശ്വാസത്തിന് അനുസരിച്ച ഭക്ഷണം ഓർഡർ ചെയ്യുന്നതിന് നൽകിയിരുന്ന ഓപ്ഷനാണ് ഹിന്ദു മീൽസ്. ബീഫ്, പോർക്ക് എന്നിവ കഴിക്കാത്ത നോൺവെജിറ്റേറിയൻസിനുവേണ്ടിയാണ് മിക്ക എയർലൈൻസുകളും മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന ഓപ്ഷൻ വെക്കുന്നത്. ഇപ്പോഴത് വെജിറ്റേറിയന്മാർക്കുകൂടി ബാധകമാക്കിയിരിക്കുകയാണ് എമിറേറ്റ്സ്.

വിശ്വാസങ്ങളുടെ ഭാഗമായി നോൺ വെജ് കഴിക്കാത്തവർക്കുവേണ്ടിയാണ് ഹിന്ദു മീൽസ് ഓപ്ഷൻ വെക്കുന്നത്. എയർ ഇന്ത്യയിലും സിംഗപ്പൂർ എയർലൈൻസിലും മാത്രമാണ് മതപരമായ കാരണങ്ങളാൽ വ്യത്യസ്ത മെനു ഉള്ളത്. എന്നാൽ, യാത്രക്കാർക്കിടയിൽ നടത്തിയ സർവേയുടെയും അവരുടെ ഭക്ഷണരീതികൾ അപഗ്രഥിച്ചതിന്റെയുമൊക്കെ സ്വാധീനത്താലാണ് ഹിന്ദു മീൽസ് എന്ന ഓപ്ഷൻ ഉപേക്ഷിക്കുന്നതെന്നായിരുന്നു എമിറേറ്റ്‌സിന്റെ ആദ്യ പ്രതികരണം. പക്ഷേ, എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു വിമാനക്കമ്പനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP