Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി സ്ഥാനാർത്ഥി മനേകാ ഗാന്ധിക്ക് താക്കീത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തനിക്ക് കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം വികസനപ്രവർത്തനം എന്ന പരാമർശത്തെ തുടർന്ന്; വർഗീയ പരാമർശത്തെ തുടർന്ന് രണ്ടു ദിവസത്തെ വിലക്കിന് ശേഷം കേന്ദ്രമന്ത്രിക്ക് വിനയായി സുൽത്താൻപൂരിലെ പ്രസംഗം

ബിജെപി സ്ഥാനാർത്ഥി മനേകാ ഗാന്ധിക്ക് താക്കീത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തനിക്ക് കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം വികസനപ്രവർത്തനം എന്ന പരാമർശത്തെ തുടർന്ന്; വർഗീയ പരാമർശത്തെ തുടർന്ന് രണ്ടു ദിവസത്തെ വിലക്കിന് ശേഷം കേന്ദ്രമന്ത്രിക്ക് വിനയായി സുൽത്താൻപൂരിലെ പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വോട്ടർമാരെ തരംതരിച്ച് നടത്തിയ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മനേകാ ഗാന്ധി നടത്തിയ പരാമർശം പെരുമാറ്റ ചട്ടലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

സുൽത്താൻപൂരിലെ റാലിയിലായിരുന്നു മനേകാ ഗാന്ധിയുടെ വിവാദ പരാമർശം. തെരഞ്ഞെടുപ്പിന് ശേഷം തിരികെ'ഉപകാരം' ചെയ്യേണ്ട വോട്ടർമാരെ 'എബിസിഡി' എന്ന് തരംതിരിച്ചതാണ് നടപടിക്ക് ആധാരം. 80 ശതമാനം വോട്ടുകളും ബിജെപിക്ക് അനുകൂലമായ ഗ്രാമങ്ങളെ എ കാറ്റഗറിയിലും 60 ശതമാനം അനുകൂലമായാൽ ബി, 50 ശതമാനം അനുകൂലമായാൽസി 30 ശതമാനത്തിൽ കുറഞ്ഞാൽ ഡി എന്നിങ്ങനെയാണ് മനേക ഗാന്ധി തരംതിരിച്ചത്. വിജയിച്ചാൽ തന്റെ വികസന പ്രവർത്തനം ഈ കണക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും അവർ പറഞ്ഞു. തന്റെ മുൻ മണ്ഡലമായ പിലിഭിത്തിൽ ഈയൊരു സംവിധാനം മികച്ച രീതിയിൽ നടത്തിയിരുന്നെന്നും മനേകാ പറഞ്ഞിരുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് യോഗത്തിൽ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചിരുന്നു. മുസ്ലിങ്ങൾ തനിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കില്ലെന്ന തരത്തിലായിരുന്നു പ്രസംഗം. 'ഇത് സുപ്രധാനമാണ്. ഞാൻ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാൻ ജയിക്കുന്നത്. പക്ഷേ മുസ്ലിംകളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കിൽ, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങൾ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാൽ, എന്തിന് വന്നെന്ന് ഞാൻ കരുതും. എല്ലാം കൊടുക്കൽ വാങ്ങൽ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? ' എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.ഇതേ തുടർന്ന് മനേകാ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു.

പിലിഭിത്തി മണ്ഡലത്തിൽ നിന്നായിരുന്നു കഴിഞ്ഞ തവണ മനേകാ ഗാന്ധി മത്സരിച്ച് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ മകൻ വരുൺ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ സുൽത്താൻപൂരിലാണ് മനേക ജനവിധി തേടുന്നത്. വരുൺ ഗാന്ധി പിലിഭിത്തിയിലും മത്സരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP