Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി നിരവധി തവണ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിക്കെതിരായ നടപടി.

വനിത സ്ഥാനാർത്ഥിയെ ഐറ്റം എന്ന് വിളിച്ചതാണ് കമൽനാഥിനെതിരെ നടപടി വരാനുള്ള ഒരു കാരണം. തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാമർശമെന്ന് കണ്ടെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ നടത്തിയ പരാമർശങ്ങളും തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതാണെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്നും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളോട് കമ്മീഷൻ ആവശ്യപ്പെട്ടു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP