Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പിൽ മത്സരിച്ച ക്രിമിനൽ കേസുകൾ നേരിടുന്ന സ്ഥാനാർത്ഥികളെ; ബി.ജെ,പിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിച്ച ക്രിമിനൽ കേസുകൾ നേരിടുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശങ്ങൾ പാലിച്ചതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ, ചീഫ് ഇലക്ടറൽ ഓഫീസർ ബിജെപി സംസ്ഥാന നേതൃത്വത്തിനു വീണ്ടും കത്തയച്ചു.

ക്രിമിനൽ കേസുകൾ നേരിടുന്നതോ ശിക്ഷിക്കപ്പെട്ടതോ ആയ സ്ഥാനാർത്ഥികൾ അതു സംബന്ധിച്ച വിശദാംശങ്ങൾ പത്രപരസ്യത്തിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പിനു മുന്പ് തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പാർട്ടികളോടു നിർദേശിച്ചിരുന്നു. ഇതനുസരിച്ച് പല സ്ഥാനാർത്ഥികളും പത്രപരസ്യങ്ങളും മറ്റും നൽകുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പു നടപടികൾ കഴിഞ്ഞ് മുപ്പതു ദിവസത്തിനകം പത്രപരസ്യങ്ങൾ ഉൾപ്പെടെ നിർദേശങ്ങൾ പാലിച്ചതു സംബന്ധിച്ച റിപ്പോർട്ട് കമ്മീഷനു നൽകണമെന്നായിരുന്നു നിർദ്ദേശം. സി 5 ഫോറമാണ് സമർപ്പിക്കേണ്ടിയിരുന്നത്.

എന്നാൽ ഇതു സംബന്ധിച്ച കത്ത് നൽകിയിട്ടും ബിജെപി സംസ്ഥാന ഘടകം റിപ്പോർട്ട് സമർപ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ഇലക്ടറൽ ഓഫീസർ ബിജെപി സംസ്ഥാന അധ്യക്ഷനു കത്തു നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP