Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു'വെന്ന പ്രസ്താവന ബിജെപി സ്ഥാനാർത്ഥിക്ക് കുരുക്കായി; പ്രജ്ഞാ സിങ് താക്കൂറിനെ പ്രചരണ പരിപാടികളിൽ നിന്നും മൂന്ന് ദിവസം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ത്യയിൽ അല്ലാതെ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയേണ്ടത് എന്നും പ്രജ്ഞയുടെ ചോദ്യം

'ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു'വെന്ന പ്രസ്താവന ബിജെപി സ്ഥാനാർത്ഥിക്ക് കുരുക്കായി; പ്രജ്ഞാ സിങ് താക്കൂറിനെ പ്രചരണ പരിപാടികളിൽ നിന്നും മൂന്ന് ദിവസം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ത്യയിൽ അല്ലാതെ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയേണ്ടത് എന്നും പ്രജ്ഞയുടെ ചോദ്യം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമർശം മൂലം ഒരു ബിജെപി നേതാവിന് കൂടി വിലക്ക്. ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ്ങിനെയാണ് വിവാദ പരാമർശത്തിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും കമ്മീഷൻ മൂന്നു ദിവസത്തേക്ക് വിലക്കിയത്. ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നുവെന്നാണ് പ്രജ്ഞ സിങ് താക്കൂർ പ്രസ്താവന നടത്തിയത്.

പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തിയതോടെയാണ് പ്രജ്ഞയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തതിൽ താൻ അഭിമാനിക്കുന്നുവെന്നും അതിൽ പശ്ചാത്താപമില്ലെന്നുമായിരുന്നു പ്രജ്ഞാ സിങ് ഒരഭിമുഖത്തിൽ പറഞ്ഞത്. രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു.

ഇത് രാജ്യത്തോടുള്ള നമ്മുടെ അഭിമാനത്തെ ഉണർത്തുന്നു. അയോദ്ധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണികയെന്നും അവർ ചോദിച്ചു. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ് എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കർക്കറെയ്‌ക്കെതിനടത്തിയ പരാമർശത്തിൽ മദ്ധ്യപ്രദേശ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP