Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവ് പാർട്ടി വിട്ടു; എക്നാഥ് ഖഡ്സെ വെള്ളിയാഴ്‌ച്ച എൻസിപിയിൽ ചേരും

മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാവ് പാർട്ടി വിട്ടു; എക്നാഥ് ഖഡ്സെ വെള്ളിയാഴ്‌ച്ച എൻസിപിയിൽ ചേരും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ മന്ത്രിയുമായ എക്നാഥ് ഖഡ്സെ ബിജെപിയിൽ നിന്ന് രാജിവെച്ചു. അദ്ദേഹം എൻ.സി.പിയിൽ ചേരുമെന്ന് മന്ത്രി ജയന്ത് പാട്ടിൽ വ്യക്തമക്കി. ഖഡ്സെ പാർട്ടിവിടുമെന്നത് സംബന്ധിച്ച അഭ്യൂഹം മഹാരാഷ്ട്ര മുന്മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം എൻ.സി.പിയിൽ ചേരുമെന്ന് ജയന്ത് പാട്ടീൽ വ്യക്തമാക്കിയത്.

ബിജെപി വിട്ട ഖഡ്സെ വെള്ളിയാഴ്ച എൻ.സി.പിയിൽ ചേരും. 'എക്നാഥ് ഖഡ്സെ ബിജെപിയിൽനിന്ന് രാജിവെച്ചതായി ഞാൻ അറിയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം എൻ.സി.പിയിൽ ചേരും. ഞങ്ങൾ അദ്ദേഹത്തെ പാർട്ടിലേക്ക് സ്വാഗതം ചെയ്യുന്നു' ജയന്ത് പാട്ടിൽ പറഞ്ഞു.

2016ൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് മന്ത്രിസഭയിൽനിന്ന് രാജിവെച്ചത് മുതൽ ബിജെപിയിൽ തുടരുന്നതിൽ ഖഡ്സെ അതൃപ്തനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീൽ സമുദായത്തിന്റെ നേതാവു കൂടിയാണ് ഖഡ്‌സെ. മഹാരാഷ്ട്രയിൽ ബിജെപി.യുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്‌നവിസ് മന്ത്രിസഭയിൽ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP