Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയുടെ സംഭാവന ബിൽകിസ് ഫൗണ്ടേഷൻ നിരസിച്ച; സർക്കാരുകളിൽ നിന്ന് പണം സ്വീകരിക്കില്ലെന്ന് പാക് സംഘടന; ആ പണം ഇന്ത്യയിലെ ബധിരമൂക സമൂഹത്തിന്റെ ഉന്നമനത്തിന് ചെലവഴിക്കണമെന്ന് നിർദ്ദേശം

മോദിയുടെ സംഭാവന ബിൽകിസ് ഫൗണ്ടേഷൻ നിരസിച്ച; സർക്കാരുകളിൽ നിന്ന് പണം സ്വീകരിക്കില്ലെന്ന് പാക് സംഘടന; ആ പണം ഇന്ത്യയിലെ ബധിരമൂക സമൂഹത്തിന്റെ ഉന്നമനത്തിന് ചെലവഴിക്കണമെന്ന് നിർദ്ദേശം

കറാച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഒരു കോടി രൂപയുടെ സംഭാവന ബിൽക്കിസ് ഈദി ഫൗണ്ടേഷൻ നിരസിച്ചു. സർക്കാരുകളിൽ നിന്ന് സംഭാവന സ്വീകരിക്കേണ്ടതില്ലെന്നാണ് ഫൗണ്ടേഷന്റെ നയം.

തങ്ങൾക്കു തരുന്നതിനു പകരം ആ പണം ഇന്ത്യയിലെ ബധിരമൂക സമൂഹത്തിന്റെ ഉന്നമനത്തിന് ചെലവഴിക്കണമെന്നും ഫൗണ്ടേഷൻ ട്രസ്റ്റിയും അബ്ദുൽസത്താർ ഈഗിയുടെയും ബിൽക്കിസ് ബാനു ഈദിയുടെയും മകനായ ഫൈസൽ ഈദി അഭ്യർത്ഥിച്ചു.

പാക്കിസ്ഥാനിൽ എത്തിപ്പെട്ട ഗീതയെ സംരക്ഷിച്ചതിനും നാട്ടിലെത്തിക്കാൻ മുൻകൈ എടുത്തതിന്റെയും നന്ദിസൂചകമായാണ് മോദി ഈദി ഫൗണ്ടേഷന് ഒരു കോടി രൂപ നൽകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

ഗീതയോടൊപ്പം തന്നെ കാണാനെത്തിയ ബിൽക്കിസ് ബാനുവിനോട് മോദി രാജ്യത്തിന്റെ അഭിനന്ദനം നേരിട്ടറിയിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ സാമൂഹിക സേവന സംഘടനയാണ് ഈദി ഫൗണ്ടേഷൻ.

ഏഴു വർഷം മുമ്പ് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിൽ എത്തപ്പെട്ട ബധിരയും മൂകയുമായ ഗീതയെ കറാച്ചിയിൽ വച്ച് കണ്ടെടുത്ത ഫൗണ്ടേഷൻ അധ്യക്ഷ ബിൽക്കിസ് ബാനു തന്നെയാണ് ഗീതയെ സംരക്ഷിച്ചത്. ഗീതയെ ഹിന്ദുവായി വളർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഭാവന നൽകാമെന്ന് പറഞ്ഞത്. ഇത് നിരസിച്ചതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്നാണ് ഫൗണ്ടേഷൻ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP