Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീട്ടിൽ ഇഡി റെയ്ഡ്; പരിശോധന സാമ്പത്തിക കുറ്റാന്വേഷണവിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ

സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീട്ടിൽ ഇഡി റെയ്ഡ്; പരിശോധന സാമ്പത്തിക കുറ്റാന്വേഷണവിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെ അദ്ദേഹം ജർമനിയിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്.

ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തി. ഇതിനു പുറമേ അദ്ദേഹത്തിന്റെ എൻജിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ചിൽഡ്രൻസ് ഹോമുകളിലും റെയ്ഡ് നടന്നു.

ഈ വർഷം ഫെബ്രുവരിയിൽ ഡൽഹി പൊലീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്ന വിഭാഗം രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നായിരുന്നു റെയ്ഡ്. തനിക്കു മുകളിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർഷ് മന്ദർ മുൻപ് പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP