Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി മദ്യനയക്കേസ്; സിബിഐക്ക് പിന്നാലെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി യും; ഇ.ഡി സമർപ്പിച്ചത് 3000 പേജുകളുള്ള കുറ്റപത്രം

ഡൽഹി മദ്യനയക്കേസ്; സിബിഐക്ക് പിന്നാലെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി യും; ഇ.ഡി സമർപ്പിച്ചത് 3000 പേജുകളുള്ള കുറ്റപത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ഡൽഹി മദ്യനയക്കേസിൽ 3000 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ച് ഇ.ഡി.മദ്യനയ അഴിമതി കേസിൽ സിബിഐയും കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇ.ഡിയും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.പ്രതികളെ കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രം സമർപ്പിക്കവേ ഇ.ഡി കോടതിയെ അറിയിച്ചു.നിലവിൽ സമീർ മെഹൻദ്രുവിന്റെ പേര് മാത്രമാണ് കുറ്റപത്രത്തിൽ നൽകിയതെന്നും മറ്റ് പ്രതികൾക്കെതിരെ പിന്നീട് കുറ്റപത്രം സമർപ്പിക്കുമെന്നും ഇ.ഡി വ്യക്തമാക്കി.

ഇ.ഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.ഇ.ഡിയുടെ കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേരില്ലെന്നും അദ്ദേഹത്തെ കള്ളകേസിൽ കുടുക്കിയതിന് മോദി രാജ്യത്തോട് മാപ്പ് പറയേണ്ടതാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ഡൽഹി മദ്യനയ അഴിമതി കേസിൽ ഏഴ് പ്രതികൾക്കെതിരെ സിബിഐ കഴിഞ്ഞദിവസമാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്.എഫ്.ഐ.ആറിൽ പേരുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തിൽ ഇല്ല. സിസോദിയയുടെയും എഫ്.ഐ.ആറിൽ പരാമർശിച്ച മറ്റ് പ്രതികളുടെയും ലൈസൻസികളുമായുള്ള ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.മനീഷ് സിസോദിയയാണ് കേസിലെ ഒന്നാം പ്രതി.ഡൽഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.

മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷൻ തുകയാണെന്നും സിബിഐ എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP