Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഛെ ഇതെക്കെയാണോ സാമ്പത്തിക മാന്ദ്യം, 'നിസാരം'!ഇന്ത്യയെ ബാധിച്ചിരിക്കുന്നത് ഹിന്ദു കലണ്ടർ പ്രകാരമുള്ള രണ്ട് മാസത്തെ സാമ്പത്തിക മുരടിപ്പെന്ന് 'മോദി'; മാന്ദ്യത്തിൽ 'മൗനം' വെടിഞ്ഞ് ന്യായീകരണം നടത്തിയ ഈ 'മോദി' ബിഹാർ ധനമന്ത്രി സുശീൽ കുമാർ മോദി; ചില രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വിഷമം തീർക്കാനെന്നും ബിഹാർ മോദി

ഛെ ഇതെക്കെയാണോ സാമ്പത്തിക മാന്ദ്യം, 'നിസാരം'!ഇന്ത്യയെ ബാധിച്ചിരിക്കുന്നത് ഹിന്ദു കലണ്ടർ പ്രകാരമുള്ള രണ്ട് മാസത്തെ സാമ്പത്തിക മുരടിപ്പെന്ന് 'മോദി'; മാന്ദ്യത്തിൽ 'മൗനം' വെടിഞ്ഞ് ന്യായീകരണം നടത്തിയ ഈ 'മോദി' ബിഹാർ ധനമന്ത്രി സുശീൽ കുമാർ മോദി; ചില രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വിഷമം തീർക്കാനെന്നും ബിഹാർ മോദി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ഛെ ഇതെക്കെയാണോ സാമ്പത്തിക മാന്ദ്യം! ഇന്ത്യയെ ബാധിച്ചിരിക്കുന്നത് ഹിന്ദു കലണ്ടർ പ്രകാരം ഉണ്ടായ രണ്ട് മാസത്തെ വെറും സാമ്പത്തിക മുരടിപ്പെന്ന് മോദി. മാന്ദ്യത്തിൽ ഇതുവരെ ഒന്നു മിണ്ടാത്ത പ്രധാനമന്ത്രിയല്ല ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ബീഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീൽ കുമാർ മോദിയാണ് ഈ നവ കണ്ടുപിടുത്തത്തിന് ഉടമ. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ ഭീതി പരത്തുകയാണ്. ഹിന്ദു കലണ്ടർപ്രകാരം അഞ്ചും ആറും മാസങ്ങളിൽ എല്ലാവർഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നും മോദി വ്യക്തമാക്കി.

''സാധാരണ ഗതിയിൽ എല്ലാ വർഷവും സാവൻ-ഭാദോ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങൾ) സമയത്ത് ചാക്രികമായ സാമ്പത്തിക പിന്നോക്കാവസ്ഥ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ചില രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ തീർക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ് - സുശീൽ കുമാർ മോദി പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക വളർച്ച കഴിഞ്ഞ ഏഴ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സർക്കാർ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. മാന്ദ്യത്തിന് പിന്നിൽ നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. സ്ഥിതിഗതികൾ വൈകാതെ നിയന്ത്രണ വിധേയമാകും. ഈ സാഹചര്യങ്ങൾ ബിഹാറിനെ ബാധിക്കില്ല. ബിഹാറിൽ വാഹന വിപണിയിൽ പ്രശ്നങ്ങളൊന്നുമില്ല. സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്ര സർക്കാർ മൂന്നാമത്തെ ആശ്വാസ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ വലിയ വിമർശനം നടത്തിയിരുന്നു. മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മന്മോഹൻ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2019-20) ആദ്യ പാദത്തിൽ അഞ്ച് ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ 5.8 ശതമാനവും 2018 ജൂൺ 30ന് അവസാനിച്ച പാദത്തിൽ എട്ട് ശതമാനവുമായിരുന്നു സാമ്പത്തിക വളർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP