Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൈനികരുടെ പേരിൽ കന്നിവോട്ടർമാരോട് വോട്ട് ചോദിക്കൽ: മോദിയുടെ ലത്തൂരിലെ വിവാദപ്രസംഗത്തിൽ പിഴവില്ല; പ്രസംഗം വിശദമായി പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

സൈനികരുടെ പേരിൽ കന്നിവോട്ടർമാരോട് വോട്ട് ചോദിക്കൽ: മോദിയുടെ ലത്തൂരിലെ വിവാദപ്രസംഗത്തിൽ പിഴവില്ല; പ്രസംഗം വിശദമായി പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ ഒമ്പതിനു മഹാരാഷ്ട്രയിലെ ലത്തൂരിൽ മോദി നടത്തിയ പ്രസംഗത്തിൽ പിഴവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു. പ്രസംഗം വിശദമായി പരിശോധിച്ചാണ് ക്ലീൻ ചിറ്റ് നൽകുന്നതെന്നും കമ്മീഷൻ അറിയിച്ചു.

കന്നിവോട്ടർമാരോട് എനിക്കു ചോദിക്കാനുള്ളത്, ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ?പുൽവാമയിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ? എന്നിങ്ങനെയായിരുന്നു മോദിയുടെ ലത്തൂരിലെ പ്രസംഗം. സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് കമ്മീഷൻ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഈ നിലപാടിൽ മലക്കം മറിഞ്ഞാണ് പ്രധാനമന്ത്രിക്കു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP