Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം; ഗുജറാത്തിൽ അനുഭവപ്പെട്ടത് റിക്‌ടർ സ്‌കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം; ഗുജറാത്തിൽ അനുഭവപ്പെട്ടത് റിക്‌ടർ സ്‌കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം. ഗുജറാത്തിലെ രാജ്‌കോട്ടിന് 122 കിലോമീറ്റർ വടക്ക്-വടക്ക് പടിഞ്ഞാറ് മേഖലയിലാണ് 5.5 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.13 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഗുജറാത്തിൽ  റിക്‌ടർ സ്‌കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്‌കോട്ട് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. അപകടങ്ങളോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കുച്, സൗരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

 അതേസമയം ഗുജറാത്തിൽ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റർ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.35 ഓടെയായിരുന്നു ഇത്. പരിക്കോ മരണങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നാഷണൽ സീസ്‌മോളജി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന മാപ്പ് പ്രകാരം ഭുജിന് 85 കിലോമീറ്റർ അകലെയാണ് ഗുജറാത്തിൽ ഇന്ന് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. 2001 ജനുവരി 26ന് ഭുജിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിക്കുകയും 1.5 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP