Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോപുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന് ഫലപ്രദമായ ചികിത്സ നൽകണം; തിഹാർ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിർദ്ദേശം  

പോപുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന് ഫലപ്രദമായ ചികിത്സ നൽകണം; തിഹാർ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിർദ്ദേശം   

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ നേതാവ് ഇ. അബൂബക്കറിന് എല്ലാ അസുഖങ്ങൾക്കും ഫലപ്രദമായ ചികിത്സ നൽകണമെന്ന് തിഹാർ ജയിൽ സൂപ്രണ്ടിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ചികിത്സക്കായി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട്, സംഘടനാ നിരോധനത്തെ തുടർന്ന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന അബൂബക്കർ സമർപ്പിച്ച ഹരജിയിലാണ് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ജാമ്യം അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇ. അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അബൂബക്കറിന്റെ ഹരജിയിൽ എൻ.ഐ.എ മറുപടി നൽകണം. സ്വന്തം നിലക്ക് ചലിക്കാനാകാത്ത അബൂബക്കറിന് ഒരു സഹായിയെ വെച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ അദിത് പൂജാരി ബോധിപ്പിച്ചു.

മലയാളവും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന് സഹായിയുമായി ആശയവിനിമയം നടത്താനാവുന്നില്ല. ക്രിമിനൽ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത ഒരു സ്‌കൂൾ അദ്ധ്യാപകനായിരുന്നു അബൂബക്കർ എന്നും 71-ാം വയസിൽ ആദ്യമായാണ് ജയിലിൽ എത്തുന്നതെന്നും പൂജാരി വാദിച്ചു. എന്നാൽ, ഈ വാദത്തെ എതിർത്ത എൻ.ഐ.എ അബൂബക്കർ ഹിന്ദിയിൽ പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ടെന്ന് അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP