Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് വ്യാപനത്തെ തുടർന്ന് ദുബായിൽ നിന്നെത്തിയത് ആയിരക്കണക്കിന് ഇന്ത്യാക്കാർ; യൂറോപ്പിൽ നിന്നെത്തിയവരും തെരഞ്ഞെടുത്തത് ദുബായ് വഴിയുള്ള ഫ്ലൈറ്റുകൾ; ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം ദുബായ് ആണെന്ന് പഠന റിപ്പോർട്ട്

കൊവിഡ് വ്യാപനത്തെ തുടർന്ന് ദുബായിൽ നിന്നെത്തിയത് ആയിരക്കണക്കിന് ഇന്ത്യാക്കാർ; യൂറോപ്പിൽ നിന്നെത്തിയവരും തെരഞ്ഞെടുത്തത് ദുബായ് വഴിയുള്ള ഫ്ലൈറ്റുകൾ; ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം ദുബായ് ആണെന്ന് പഠന റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രം ദുബായ് ആണെന്ന് പഠന റിപ്പോർട്ട്. കൊവിഡ്19ഇന്ത്യ.ഒആർജി വെബ്‌സൈറ്റിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനം വ്യക്തമാക്കുന്നത് രാജ്യത്തെ കൊവിഡ് ബാധിതരിൽ നല്ലൊരു ശതമാനം ദുബായിൽ നിന്നും എത്തിയവരാണെന്നാണ്.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ കൂടുതലും ദുബായിയിൽ നിന്നെത്തിയവരാണ്. വരും ദിവസങ്ങളിൽ രോഗം വ്യാപിക്കാതിരിക്കാൻ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരെ സമ്പർക്കവിലക്കിൽ പാർപ്പിക്കണം-ഗസ്സിയാബാദിലെ സന്തോഷ് ഇൻസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. അനുപം സിങ് പറഞ്ഞു. ഇദ്ദേഹമാണ് പഠനത്തിന് നേതൃത്വം നൽകിയത്. വിദേശത്ത് നിന്ന് എത്തിയവരെ ഉടൻ കണ്ടെത്തി ക്വാറന്റൈനിൽ പാർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് 19 വ്യാപിക്കുന്നതിന്റെ കേന്ദ്രം ദുബായിയാണെന്ന് പഠനം. രാജ്യത്തുകൊവിഡ് ബാധിച്ചവരിൽ ഏറെപ്പേരും ദുബായിയിൽ നിന്നെത്തിയവരിലാണെന്നും പഠനം പറയുന്നു. 873 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 720 പേരുടെ പരിശോധനാഫലവും പോസിറ്റീവായിരുന്നു. കൊവിഡ് ബാധിച്ചവരിൽ നൂറോളം പേർ എത്തിയത് ദുബായിയിൽ നിന്നാണ്. ദുബായിയിലെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തേക്ക് തിരിച്ചത്. യൂറോപ്പിൽ നിന്നെത്തുന്ന പ്രവാസികളും ദുബായ് വഴിയാണ് കൂടുതലും എത്തിയത്. ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവരിൽ 65 ശതമാനം പുരുഷന്മാരാണ്. ആഗോളതലത്തിൽ രോഗം ബാധിച്ചവരിൽ 60 ശതമാനം പുരുഷന്മാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP