Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവീന്ദർ സിങ് കേസ് ഇനി എൻ.ഐ.എ അന്വേഷിക്കും; പുൽവാമ ആക്രമണമത്തിലും പാർലമെന്റ് ആക്രമണക്കേസിലുംദേവിന്ദർ സിംഗിന്റെ സാന്നിധ്യം അന്വേഷിക്കാൻ എൻ.ഐ.എ സംഘം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡി.എസ്‌പി ദേവീന്ദർ സിംഗിന്റെ കേസ് ഇനി എൻ.ഐ.എ അന്വേഷിക്കും.ദേശീയ അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് എൻ.ഐ.എയ്ക്കു വിടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു.

ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖ് (നഷീദ് ബാബു), അൽതാഫ് എന്നീ ഭീകരരും ഇവരുടെ അഭിഭാഷകൻ ഇർഫാൻ മിർ, അതിഫ് എന്നിവരാണ് സിംഗിനൊപ്പം കഴിഞ്ഞ ദിവസം പിടിയിലായത്. ശ്രീനഗറിൽ സൈനിക ആസ്ഥാനത്തോടു ചേർന്നുള്ള തന്റെ വീട്ടിലായിരുന്നു ദേവീന്ദർ ഭീകരരെ താമസിപ്പിച്ചിരുന്നത്.

കഴിഞ്ഞ വർഷവും നഷീദ് ബാബുവിനെ ശ്രീനഗറിൽ നിന്ന് പുറത്തെത്താൻ സിങ് സഹായിച്ചിരുന്നുവെന്നും വിവരമുണ്ട്. പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സൽ ഗുരു ദാവീന്ദറിനെതിരെ ആരോപണമുന്നയിച്ചിരുന്നെങ്കിലും തെളിവില്ലെന്ന കാരണത്താൽ തള്ളി. പുൽവാമ ആക്രമണത്തിലടക്കം ദാവീന്ദർ സിംഗിന്റെ ഇടപെടലുകൾ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP