Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യപിച്ച് യൂനിഫോം അഴിച്ച് വലിച്ചെറിഞ്ഞു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ; നടപടി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ

മദ്യപിച്ച് യൂനിഫോം അഴിച്ച് വലിച്ചെറിഞ്ഞു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ; നടപടി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഹർദ: മദ്യപിച്ച് യൂനിഫോം അഴിച്ച് റോഡിലെ കാഴ്ചക്കാർക്ക് നേരെയെറിഞ്ഞ പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ. മധ്യപ്രദേശിലെ ഹർദ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സുശീൽ മാണ്ഡവി എന്ന പൊലീസ് കോൺസ്റ്റബിളിനാണ് സസ്‌പെൻഷൻ ലഭിച്ചത്. മദ്യപിച്ച് നടത്തിയ പ്രവർത്തികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സസ്‌പെൻഡ് ചെയ്തത്.

മദ്യപിച്ച പൊലീസ് കോൺസ്റ്റബിളും ഷർട്ടിടാത്ത മറ്റൊരാളും തമ്മിൽ ഹാർദ ടൗണിൽ രതൂക്ഷ തർക്കം നടന്നു. തർക്കത്തിനിടെ കോൺസ്റ്റബിൾ മുട്ടിലിരുന്ന് യൂനിഫോം അഴിക്കുകയും കാഴ്ചക്കാർക്ക് നേരെ എറിയുകയും ചെയ്തു. പിറകെ പാന്റും അഴിച്ചു. അപ്പോഴും തർക്കം തുടരുകയായിരുന്നു.

ആറ് മാസം മുമ്പ് മദ്യപിച്ച് അപകടമുണ്ടാവുകയും മാണ്ഡവിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നെന്നും അതിനു ശേഷഒ അദ്ദേഹം കൗൺസിലിങ്ങിലായിരുന്നെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP