Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാനിൽ നിന്നും ഡ്രോൺ മാർഗം മയക്കുമരുന്ന് കടത്താൻ ശ്രമം; കൈയോടെ പിടികൂടി സുരക്ഷ സേന; നടപടു അമൃത്സർ സെക്ടറിൽ നിന്ന്

പാക്കിസ്ഥാനിൽ നിന്നും ഡ്രോൺ മാർഗം മയക്കുമരുന്ന് കടത്താൻ ശ്രമം; കൈയോടെ പിടികൂടി സുരക്ഷ സേന; നടപടു അമൃത്സർ സെക്ടറിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നും ഡ്രോൺ മാർഗം കടത്താൻ ശ്രമിച്ച മയക്കുമരുന്ന് അതിർത്തി സുരക്ഷ സേന പിടികൂടി. പഞ്ചാബിലെ അമൃത്സർ സെക്ടറിൽ നിന്നാണ് സേന മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഏഴ് കിലോഗ്രാം ഹെറോയിനാണ് പിടികൂടിയതെന്നാണ് അതിർത്തി സുരക്ഷ സേന അറിയിച്ചത്.

ദേശദ്രോഹികൾ ഡ്രോൺ മാർഗം മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിർത്തിയിൽ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് അതിർത്തിയിൽ ഡ്രോണുകളുടെ ശബ്ദം കേട്ടത്. ശേഷം സൈന്യം ഡ്രോണിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിൽ ഭീകരരുടെ നീക്കമാണിതെന്ന് കരുതി മറ്റ് സേനംഗങ്ങളെ വിവരമറിയിച്ചതായി സുരക്ഷ സേന വ്യക്തമാക്കി.

ഓരോ കിലോ വീതമുള്ള ഏഴ് പാക്കറ്റ് ഹെറോയിനാണ് ഡ്രോണിൽ നിന്നും വീണതെന്നാണ് സേന അറിയിച്ചത്. അതിർത്തിവഴിയുള്ള മയക്കുരുന്ന് കടത്ത് വ്യാപകമാകുന്നതിനാൽ സുരക്ഷ സേന വളരെ അധികം ജാഗ്രത പാലിക്കുന്നുണ്ടെന്ന് അതിർത്തി സുരക്ഷ സേന ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP