Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടാം ക്ലാസ് തോറ്റാലും ഇനി ലൈസൻസ്; പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു; നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം; ഡ്രൈവിങ് ടെസ്റ്റും ലൈസൻസ് നൽകലും കർക്കശമാക്കും

എട്ടാം ക്ലാസ് തോറ്റാലും ഇനി ലൈസൻസ്; പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു; നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം; ഡ്രൈവിങ് ടെസ്റ്റും ലൈസൻസ് നൽകലും കർക്കശമാക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാൻ 8ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോൾ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനാണു നിർദ്ദേശം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേർക്കു തൊഴിലവസരം സൃഷ്ടിക്കാനാണിത്.എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിർദ്ദേശമാണ്.അവിടെ മേവാട്ട് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ലൈസൻസ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്.

ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയിൽ ഊന്നൽ കൊടുക്കാനാണ് പുതിയ നിർദ്ദേശം. ഡ്രൈവിങ് ടെസ്റ്റും ലൈസൻസ് നൽകലും കർക്കശമാക്കും. ഓടിക്കുന്നയാൾക്ക് റോഡ് ഗതാഗത ചിഹ്നങ്ങൾ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പർ സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്യാനും കഴിയണമെന്നും ഡ്രൈവിങ് സ്‌കൂളുകളും അധികൃതരും ഉറപ്പാക്കണം.

ലൈസൻസ് അപേക്ഷിക്കാം

16 നും 18 വയസിനും പ്രായമുള്ളവർക്ക് രക്ഷകർത്താവിന്റെ സമ്മത പത്രത്തോടെ 50 സി സിക്കു താഴെയുള്ള മോട്ടോർ സൈക്കിൾ ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാം.

18 വയസിനുമേൽ പ്രായമുള്ളവർക്ക് സ്വകാര്യ വാഹനം(non trasport vehicle) ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാം. 20 വയസിനുമേൽ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വർഷത്തെ പരിചയവും ഉണ്ടെങ്കിൽ ട്രാൻസ്പോർട്ട് വാഹനം ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാം. ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്യുന്നത്.

ലേണേഴ്സ് ലൈസൻസ്

ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു മുൻപ് ലേണേഴ്സ് ടെസ്റ്റ് എഴുതേണ്ടതുണ്ട്. അപേക്ഷ നൽകിയശേഷം ലേണേഴ്സ് ലൈസൻസിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതാം. ട്രാഫിക് നിയമങ്ങൾ, സിഗ്‌നലുകൾ, വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങൾ പരീക്ഷയിൽ ഉണ്ടാകും.(ടെസ്റ്റിന് പ്രാക്ടീസ് ചെയ്യണമെങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലെ കിയോസ്‌കിലും വെബ്‌സൈറ്റിലും ചെയ്യാനാകും)

പരീക്ഷ പാസായാൽ ലേണേഴ്സ് ലൈസൻസ് ലഭിക്കും. ആറുമാസമാണ് ഇതിന്റെ കാലാവധി. പരീക്ഷയിൽ പരാജയപ്പെട്ടാൽ ഫീസ് അടച്ച് വീണ്ടും പരീക്ഷ എഴുതാം. ലൈസൻസ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്സ് ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്സ് ലൈസൻസ് പുതുക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP