Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് പ്രതിസന്ധിയായി ഡൽഹിയിൽ കുടിവെള്ള ക്ഷാമം; തെരഞ്ഞെടുപ്പ് അടുത്തതോടെ കുടിവെള്ള ക്ഷാമം ഉയർത്തി നേട്ടമുണ്ടാക്കാനൊരുങ്ങി ബിജെപിയും കോൺഗ്രസും

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് പ്രതിസന്ധിയായി ഡൽഹിയിൽ കുടിവെള്ള ക്ഷാമം; തെരഞ്ഞെടുപ്പ് അടുത്തതോടെ കുടിവെള്ള ക്ഷാമം ഉയർത്തി നേട്ടമുണ്ടാക്കാനൊരുങ്ങി ബിജെപിയും കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആംആദ്മി പാർട്ടിക്ക് മുന്നിൽ പ്രതിസന്ധി സൃഷ്ടിച്ച് ഡൽഹിയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. കുടിവെള്ള ക്ഷാമത്തെ രാഷ്ട്രീയ ആയുധമാക്കാൻ തന്നെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും തീരുമാനം.

കോൺഗ്രസും ബിജെപിയും കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ജലഭവൻ ഉപരോധിച്ചിരുന്നു. അതേ സമയം എല്ലായിടത്തും കുടിവെള്ളമെത്തുന്നുണ്ടെന്നും ആർക്കും പരാതിയില്ലെന്നുമാണ് ആംആദ്മി നേതാവും ജലബോർഡ് വൈസ് ചെയർമാനുമായ ദിനേഷ് മൊഹാനിയയുടെ അവകാശ വാദം. ക്ഷാമം അനുഭവിക്കുന്ന കൃത്യം സ്ഥലം പറയൂ, പരിഹരിക്കാം. അല്ലാതെ ക്ഷാമം എന്നുവെറുതെ പറഞ്ഞാൽ ഒന്നും ചെയ്യാനാകില്ല - മൊഹാനി പറയുന്നു.

നഗരത്തിലെ കുടിവെള്ള വിതരണം 85 ശതമാനവും പൈപ്പ് ലൈനിലൂടെയാണ്. ജനങ്ങളെ സംഘടിപ്പിച്ച് സർക്കാരിനെതിരെ സമരം തുടങ്ങാനാണ് കോൺഗ്രസ് തീരുമാനം. ഏതാനും മാസങ്ങൾക്കുള്ളിലെത്തുന്ന തെരഞ്ഞെടുപ്പിലേക്കടക്കം വിഷയം സജീവമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഡൽഹി നഗര മധ്യത്തിലുള്ള വിവേകാന്ദ കോളനിയിൽ അടക്കം ജനങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ജലവിതരണം കുറ്റമറ്റതാക്കുമെന്നതായിരുന്നു ആംആദ്മി പാർട്ടിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോൾ ജനത്തിന് മറുപടി നൽകാൻ ആംആദ്മിക്ക് കഴിയുന്നില്ലെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആക്ഷേപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP