Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഗോവൻ സഞ്ചാരികൾക്ക് തിരിച്ചടി; ബീച്ചുകളിൽ പരസ്യ മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബിജെപി സർക്കാർ; രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ഗോവൻ സഞ്ചാരികൾക്ക് തിരിച്ചടി; ബീച്ചുകളിൽ പരസ്യ മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബിജെപി സർക്കാർ; രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

മറുനാടൻ ഡെസ്‌ക്‌

പനാജി: മദ്യപന്മാരുടെ പ്രധാന സഞ്ചാര കേന്ദ്രമായ ഗോവയിലെ ബീച്ചുകളിൽ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാനസർക്കാർ. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നൽകി. പൊട്ടിയ മദ്യക്കുപ്പികൾ മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും മറ്റും കണക്കിലെടുത്ത് പരസ്യമായി മദ്യപിക്കുന്നതിനാണ് വിലക്കേർപ്പെടുത്തുന്നത്

ബീച്ചിലും മറ്റും ഉപേക്ഷിക്കുന്ന മദ്യക്കുപ്പികൾ പൊതുജനങ്ങൾക്ക് തലവേദനയാകുന്നെന്നും വലിച്ചെറിയുന്ന മദ്യക്കുപ്പികൾ അപകടം സൃഷ്ടിക്കുന്നെന്നും നിരവധി പരാതികൾ ഉയർന്നു. ബീച്ചിൽ നീന്താനെത്തുന്നവർക്കും പൊട്ടിയ കുപ്പികൾ ഭീഷണിയാണ്. വിനോദ സഞ്ചാരികളും പ്രദേശവാസികളും ഇത് സംബന്ധിച്ച് നിരന്തരം പരാതികൾ നൽകി. ഈ സാഹചര്യത്തിലാണ് നിരോധനം.

രജിസ്‌ട്രേഷൻ ഓഫ് ടൂറിസം ട്രേഡ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ബീച്ചുകളിൽ മദ്യപാനത്തിനും പാചകം ചെയ്യലിനും സർക്കാർ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത്. ജനുവരി 29നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഭേദഗതി സഭയിൽ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹർ അജ്ഗാവോങ്കാർ പറഞ്ഞു.

ബീച്ചുകളിൽ കുപ്പികൾ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.പ്രതിവർഷം നാൽപ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഗോവ ബീച്ച് ടൂറിസത്തിന്റെ ഭൂപടത്തിൽ മുൻപന്തിയിലാണ്. ഇതിന് പുറമേ കുറഞ്ഞ നിരക്കിൽ മദ്യം ലഭിക്കുന്ന കേന്ദ്രം കൂടിയാണ് ഗോവ. നിരോധനം വിനോദ സഞ്ചാര മേഖലയ്ക്ക് കാര്യമായ നഷ്ടമുണ്ടക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP