Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്ക് മുന്നിൽ കൂളിങ്ഗ്ലാസ് വച്ച് ഷൈൻ ചെയ്ത ജില്ലാ കലക്ടർക്ക് നോട്ടീസ്; വസ്ത്ര ധാരണരീതി ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന് ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ

മോദിക്ക് മുന്നിൽ കൂളിങ്ഗ്ലാസ് വച്ച് ഷൈൻ ചെയ്ത ജില്ലാ കലക്ടർക്ക് നോട്ടീസ്; വസ്ത്ര ധാരണരീതി ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന് ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ

റായ്പൂർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാശ്ചാത്യ മാദ്ധ്യമങ്ങൾ പോലും സ്‌റ്റൈൽ മന്നൻ എന്നാണ് വിശേഷിപ്പിക്കാറ്. അദ്ദേഹത്തിന്റെ ഡ്രസ്സിങ് സ്‌റ്റൈലിൽ ഉള്ള പ്രത്യേകത കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. ഇങ്ങനെ സ്റ്റൈൽ മന്നനായ മോദിജിക്ക് മുന്നിൽ കൂളിങ് ഗ്ലാസ് ധരിച്ച് ഷൈൻ ചെയ്ത ഉദ്യോഗസ്ഥൻ നോട്ടിസ്. ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാറാണ് കൂളിങ് ഗ്ലാസ് ധരിച്ചതിന് ജില്ലാ കലക്ടർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് മുന്നിൽ കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചു എന്നതാണ് കലക്ടർക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.

ബസ്റ്റർ ജില്ലാ കളക്ടർ അമിത് കാട്ടാരിയക്കാണ് ഛത്തീസ്‌ഗഡ് സർക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം ഒൻപതിന് ഛത്തിസ്ഗഡിൽ മോദി സന്ദർശനം നടത്തിയപ്പോഴാണ് നോട്ടീസിനാസ്പദമായ സംഭവം.മോദിക്ക് ഹസ്തദാനം നൽകുമ്പോൾ അമിത് കട്ടാരിയ കൂളിങ് ഗ്ലാസ്സ് ധരിച്ചിരുന്നു. ഇതാണ് ബിജെപി സർക്കാരിനെ ചൊടിപ്പിച്ചത്.

ജഗതൽപുർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചപ്പോൾ ബസ്തർ കളക്ടർ കൂളിങ് ക്ലാസ് വച്ചത് ശ്രദ്ധയിൽ പെട്ടെന്നും സർക്കാർ ചടങ്ങിൽ കൂളിങ് ഗ്ലാസ്സ് ഉപയോഗിക്കുന്നത് ഐ.എ.എസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഛത്തീസ്‌ഗഡ് സർക്കാരിന്റെ അഡ്‌മിനിസ്‌ട്രേഷൻ ഡിവിഷൻ സ്‌പെഷൽ സെക്രട്ടറി ഡിഡി സിങ് കട്ടാരിയക്ക് നൽകിയ നോട്ടീസിൽ പറയുന്നു. കട്ടാരിയയുടെ അന്നത്തെ വസ്ത്രധാരണരീതി ശരിയല്ലെന്നും ഭാവിയിൽ ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കരുതെന്നും നോട്ടീസിൽ താക്കീത് ചെയ്യുന്നു.

ഉദ്യോഗസ്ഥന്മാർക്ക് ഓരോ സാഹചര്യങ്ങളിലും ധരിക്കേണ്ട ഡ്രസ് കോഡ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പോലുള്ള ഒരാൾ എത്തുമ്പോൾ കറുത്ത കൂളിങ് ഗ്ലാസ് വച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അഡ്‌മിനിസ്‌ട്രേഷൻ ഡിവിഷൻ സ്‌പെഷൽ സെക്രട്ടറി വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തെ കുറിച്ച് കട്ടാരിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP