Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരോളിലിറങ്ങി മുങ്ങിയ മുംബൈ സ്‌ഫോടനകേസിലെ പ്രതി ഡോക്ടർ ബോംബ് പിടിയിൽ; ജലീസ് അൻസാരി പിടിയിലായത് നഗരത്തിലെ പള്ളിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി; പിടികൂടിയത് ഗുജറാത്ത് പൊലീസിന്റെ പ്രത്യേക ദൗത്യസംഘം

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: പരോളിലിറങ്ങി മുങ്ങിയ മുംബൈ സ്‌ഫോടനകേസിലെ പ്രതി ഡോക്ടർ ബോംബ് എന്നുവിളിക്കുന്ന ജലീസ് അൻസാരി പിടിയിൽ. കാൺപുരിൽ വെള്ളിയാഴ്ചയാണ് ഇയാൾ പിടിയിലായത്. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസംഘമാണ് ജലീസ് അൻസാരിയെ പിടികൂടിയത്.

'ഡോക്ടർ ബോംബ്' എന്നും വിളിപ്പേരുള്ള ഇയാൾ നഗരത്തിലെ ഒരു പള്ളിയിൽനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയിലാണ് പിടിയിലായത്. ഇയാൾ ലക്നൗവിലേയ്ക്ക് പോകാനുള്ള ശ്രമത്തിലായിരുന്നെന്നും യുപി പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു. രാജസ്ഥാനിലെ അജ്മീർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഇയാൾ മൂന്ന് ആഴ്ചയായി പരോളിലായിരുന്നു. ഇതിനിടയിലാണ് രാജ്യംവിടാൻ ശ്രമം നടത്തിയത്.ഉത്തർപ്രദേശിലെ സാന്റ് കബീർ നഗർ സ്വദേശിയാണ് ജലീസ് അൻസാരി.

ഇയാൾനേപ്പാൾ വഴി രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺകോളാണ് ഇയാളെ കുടുക്കിയത്.

രാജ്യത്തെമ്പാടുമായി നടന്ന അമ്പതിലധികം ബോംബ് സ്ഫോടനങ്ങളിൽ പങ്കാളിയാണ് ജലീസ് അൻസാരിയെന്നാണ് പൊലീസ് കരുതുന്നത്. എംബിബിഎസ് ബിരുദമുള്ള ഇയാൾ ബോംബ് നിർമ്മാണത്തിലും വിദഗ്ധനാണ്. സിമി, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകൾക്ക് ഇയാൾ ബോംബ് നിർമ്മാണത്തിൽ പരിശീലനം നൽകിയിട്ടുള്ളതായും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP