Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെവിടെയും മൂന്ന് മണിക്കൂർ ദൂരത്തിൽ കോവിഡ് ലാബ് സജ്ജീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഒരു ലാബിൽ നിന്ന് ഇപ്പോൾ 1,370 ലാബുകളായി കോവിഡ് പരിശോധന സൗകര്യം വർധിപ്പിച്ചെന്നും ഹർഷ് വർധൻ

രാജ്യത്തെവിടെയും മൂന്ന് മണിക്കൂർ ദൂരത്തിൽ കോവിഡ് ലാബ് സജ്ജീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഒരു ലാബിൽ നിന്ന് ഇപ്പോൾ 1,370 ലാബുകളായി കോവിഡ് പരിശോധന സൗകര്യം വർധിപ്പിച്ചെന്നും ഹർഷ് വർധൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യിയൽ കോവിഡ് പരിശോധകളുടെ എണ്ണം കൂടുതലാണെന്ന അവകാശവാദമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധൻ. മൂന്ന് മണിക്കൂർ ദൂരത്തിൽ രാജ്യത്തെവിടെയും കോവിഡ് പരിശോധന ലാബുകൾ സജ്ജീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ജനുവരിയിലെ ഒരു ലാബിൽ നിന്ന് ഇപ്പോൾ 1,370 ലാബുകളായി കോവിഡ് പരിശോധന സൗകര്യം വർധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യ റീജണൽ ഡയറക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിക്കെതിരായ ഇന്ത്യയുടെ സജീവമായ പ്രതികരണം കോവിഡ് കേസുകളും മരണങ്ങളും കുറച്ചു. ജനുവരി ഏഴിന് ചൈന മഹാമാരിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ച ഉടൻ ഇന്ത്യ തയ്യാറെടുത്തു. കോവിഡ് കേസുകൾ പ്രതിദിനം കൈകാര്യം ചെയ്യാനുള്ള ആശുപത്രികളുടെ ശേഷി 35 മടങ്ങ് വർധിച്ചതായും മന്ത്രി വിശദീകരിച്ചു. നേരത്തെയുണ്ടായ എച്ച് 1 എൻ 1, സിക, നിപ തുടങ്ങിയ വൈറസ് ബാധകൾ കണ്ടെയിന്മെന്റ്, മാനേജ്മെന്റ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP