Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദോവലിന്റെ ദുബായ് ദൗത്യം വെറുതെയായില്ല; ദാവൂദിന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ; ശതകോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇന്ത്യക്ക് അറബ് രാഷ്ട്രത്തിന്റെ ഉറപ്പ്; അധോലോക നായകന് ചങ്കിടിപ്പ്

ദോവലിന്റെ ദുബായ് ദൗത്യം വെറുതെയായില്ല; ദാവൂദിന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ; ശതകോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇന്ത്യക്ക് അറബ് രാഷ്ട്രത്തിന്റെ ഉറപ്പ്; അധോലോക നായകന് ചങ്കിടിപ്പ്

ധോലോക നായകനും മുംബൈ സ്‌ഫോടനക്കേസ് ഉൾപ്പെടെ ഒട്ടേറെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രവുമായ ദാവൂദ് ഇബ്രാഹിമിനെ കുടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. മുഖ്യ പ്രവർത്തന മേഖലയായ ദുബായിയിൽ ദാവൂദിന്റെ വഴികളടയുന്നതിനുള്ള സൂചനകൾക്ക് തുടക്കമായി. യു.എ.ഇയിലെ ദാവൂദിന്റെ സ്വത്തുക്കളെക്കുറിച്ച് യു.എ.ഇ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. 

ദാവൂദിന്റെയും അടുത്തയാളുകളുടെയും ശതകോടികളുടെ വ്യവസായ സാമ്രാജ്യമാണ് യു.എ.ഇയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമായുള്ളത്. പാക്കിസ്ഥാനിൽ കഴിയുന്ന ദാവൂദിനെ പുകച്ച് ചാടിക്കാൻ ഏറ്റവും നല്ലത് ദാവൂദിലേക്കുള്ള പണത്തിന്റെ കണ്ണികൾ അറുക്കുകയാണെന്ന് ബോധ്യമുള്ളതിനാലാണ് നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനം അതുകൂടി ലക്ഷ്യമിട്ടുള്ളതാക്കിയത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലാണ് ഈ ശ്രമത്തിനും ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഭാഗമായി ദാവൂദിന്റെയും അനുയായികളുകളുടെയും ബന്ധുക്കളുടെയും പേരിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പട്ടിക തന്നെ ഇന്ത്യ തയ്യാറാക്കി യു.എ.ഇ സർക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയനുസരിച്ചാണ് ഇപ്പോൾ യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

ഡി-കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ സ്ഥാപനങ്ങളെക്കുറിച്ച് ഈ പട്ടികയിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം നടത്തുന്ന ഗോൾഡൻ ബോക്‌സ് എന്ന സ്ഥാപനത്തെക്കുറിച്ചും അതിൽ വിവരമുണ്ട്. ഇക്‌ബാൽ മിർച്ചിയെന്ന ബിനാമി മുഖേന നടത്തുന്ന നാൽപ്പതോളം സ്ഥാപനങ്ങളെക്കുറിച്ചും 20-ഓളം അക്കൗണ്ടുകളെക്കുറിച്ചും ഈ ലിസ്റ്റിൽ പരാമർശമുണ്ട്. ദാവൂദിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്ന ഉറപ്പ് ഇന്ത്യക്ക് യു.എ.ഇ നൽകിയതായും സൂചനയുണ്ട്.

ഡി-കമ്പനിയുടെ ഉടമസ്ഥതയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുവിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടുപിടിച്ചുകഴിഞ്ഞു. ദുബായിലും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലുമായാണ് സ്വത്തുക്കളുള്ളത്. കൂടുതൽ ബിസിനസ്സുകളും ബിനാമികളാണ് കൈയാളുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് ചിലത് മകളുടെയും മരുമകന്റെയും പേരിലാണ്. ദുബായിലെ ഒയാസിസ് ഓയിൽ ആൻഡ് ലൂബ്, അൽ നൂർ ഡയമണ്ട്‌സ്, ഒയാസിസ് പവർ എന്നിവ ദാവൂദിന്റെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോൾഫിൻ കൺസ്ട്രക്ഷൻസ്, കിങ് വീഡിയോ, മോയിൻ ഗാർമന്റ്‌സ്, ഇപ്പോൾ പ്രവർത്തം നിർത്തിയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്നിവയിലും ദാവൂദിന്റെ പണമാണുള്ളത്.

ദുബായിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഫിറോസ് എന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒയാസിസ് ഓയിൽ ആൻഡ് ലൂബ് നടത്തുന്നത് ഫിറോസാണ്. ഫിറോസ് ഒയാസിസ് എന്നറിയപ്പെടുന്ന ഇയാൾ തെക്കേയിന്ത്യക്കാരനാണ്. അൽ നൂർ ഡയമണ്ട്‌സിന്റെ നടത്തിപ്പും ഫിറോസാണ് കൈകാര്യം ചെയ്യുന്നത്. തെക്കനേഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള കള്ളക്കടത്തും ഡി-കമ്പനിയുടെ മറ്റൊരു പ്രവർത്തന മേഖലയാണ്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും പ്രവർത്തനങ്ങൾക്ക് അൽ ഖ്വെയ്ദയുടെയും പങ്കാളിത്തമുണ്ട്.

ഡോക്ടർ എന്നറിയപ്പെടുന്ന ജാവേദ് ചുത്താനി എന്നയാളും ദാവൂദിന്റെ ദുബായിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. റിയൽ എസ്റ്റേറ്റ്, ചൂതാട്ടം തുടങ്ങിയ മേഖലകളിലാണ് ഇയാൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്രിക്കറ്റിലെ വാതുവെപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചുത്താനി വഴിയാണ് നടക്കുന്നതെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP