Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൂരദർശന്റെ ആദ്യകാല അവതാരക നീലം ശർമ്മ അന്തരിച്ചു; അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന നീലം ശർമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ദൂരദർശനും പ്രമുഖരും

ദൂരദർശന്റെ ആദ്യകാല അവതാരക നീലം ശർമ്മ അന്തരിച്ചു; അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന നീലം ശർമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ദൂരദർശനും പ്രമുഖരും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ദൂരദർശന്റെ സ്ഥാപക അവതാരകരിൽ ഒരാളായ നീലം ശർമ അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളായി ദൂരദർശനിൽ വാർത്ത അവതാരകയായി സേവനമനുഷ്ഠിച്ച നീലം ശർമ്മ അവതാരകയെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീശാക്തീകരണത്തിന് ഊർജം പകർന്ന അവരുടെ 'തേജസ്വിനി', 'ബഡി ചർച്ച' തുടങ്ങിയ പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 2018ൽ നാരി ശക്തി പുരസ്‌കാരവും നീലം ശർമയെ തേടിയെത്തി. നീലം ശർമയുടെ വിയോഗത്തിൽ ദൂരദർശൻ അനുശോചിച്ചു. ഡൽഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP