Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊൽക്കത്തയിൽ ഡോക്ടർമാരെ മർദ്ദിച്ച സംഭവം: തിങ്കളാഴ്‌ച്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ; സമരത്തിൽ പങ്കെടുക്കുന്നത് 3.5 ലക്ഷം ഡോക്ടർമാർ; സുരക്ഷ നൽകണമെന്ന് മാത്രമാണ് അധികാരികളോട് ആവശ്യപ്പെടുന്നതും ഭാരവാഹികൾ; ബംഗാളിൽ രാജി വെച്ചത് 300 ഡോക്ടർമാർ

കൊൽക്കത്തയിൽ ഡോക്ടർമാരെ മർദ്ദിച്ച സംഭവം: തിങ്കളാഴ്‌ച്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ; സമരത്തിൽ പങ്കെടുക്കുന്നത് 3.5 ലക്ഷം ഡോക്ടർമാർ; സുരക്ഷ നൽകണമെന്ന് മാത്രമാണ് അധികാരികളോട് ആവശ്യപ്പെടുന്നതും ഭാരവാഹികൾ; ബംഗാളിൽ രാജി വെച്ചത് 300 ഡോക്ടർമാർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: തിങ്കളാഴ്‌ച്ച രാജ്യ വ്യാപകമായി പണിമുടക്ക് നടത്തുമെന്നറിയിച്ച് ഐഎംഎ. കൊൽക്കത്തയിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം. ഇതിൽ രാജ്യത്തെ 3.5 ലക്ഷം ഡോക്ടർമാർ പങ്കെടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. മാത്രമല്ല തങ്ങൾക്ക് സുരക്ഷ നൽകണമന്ന് മാത്രമാണ് അധികാരികളോട് പറയാനുള്ളതെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി. രണ്ടു ഡോക്ടർമാരെ കൊൽക്കത്ത എൻആർഎസ് മെഡിക്കൽ കോളേജിൽ അക്രമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യ വ്യാപകമായി സമരം പ്രഖ്യാപിച്ചത്.

ആശുപത്രിയുടെ അനാസ്ഥ കാരണമാണ് 75കാരനായ രോഗി മരിച്ചതെന്ന് രോഗിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ 200ൽ അധികം ആളുകൾ ആശുപത്രിയിൽ അതിക്രമിച്ച് കയറുകയും ഡോക്ടർമാരെ മർദ്ദിക്കുകയുമായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് ഡ്യൂട്ടിയിൽ എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡോകടർമാർക്ക അന്ത്യശാസനം നൽകിയിരുന്നു. സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ബംഗാളിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി 300 ഡോക്ടർമാർ രാജിവച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം താറുമാറായി.

സമരത്തിന് പിന്നിൽ ബിജെപിയാണെന്നാണ് മമത ആരോപിച്ചത്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ ഡോകടർമാരുടെ തീരുമാനിച്ചത. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ വിവിധ കോണുകളിൽനിന്ന് ഡോക്ടർമാർക്ക് പിന്തുണ വർധിക്കുകയാണ്. മുംബൈ, പട്‌ന, ഹൈദരാബാദ്, ജയ്പൂർ അടക്കം പല നഗരങ്ങളിലേയും ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കിന ഐക്യദാർഢ്യവുമായി ഒത്തുചേർന്നു. ഐക്യദാർഢ്യം പ്രഖാപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധ പ്രകടനങ്ങളും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP