Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിതരായ രോഗികളെ സന്തോഷിപ്പിക്കാൻ ഐസൊലേഷൻ വാർഡിൽ നൃത്തം ചെയ്ത് ഡോക്ടർ; രോഗികൾക്കൊപ്പം നൃത്തം ചെയ്യുന്ന ഡോക്ടറിന്റെ ചിത്രം വൈറൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ബാധിതരായ രോഗികളെ സന്തോഷിപ്പിക്കാൻ നൃത്തം ചെയ്ത് ഡോക്ടർമാർ. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രി ദിനങ്ങൾ നീരാശയോടെ തള്ളിനീക്കുന്ന ആളുകളെ സന്തോഷിപ്പിക്കാനായിരുന്നു ഡോക്ടർമാരുടെ ശ്രമം. രോഗികളുമൊത്ത് ഇവർ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഡൽഹി അക്ഷർദാമിലുള്ള കോവിഡ് കെയർ സെന്ററിലാണ് ഡോക്ടർമാർ ചികിത്സയിലുള്ള ആളുകൾക്കൊപ്പം നൃത്തം ചെയ്തത്. മണിക്കൂറുകളോളം ജോലി ചെയ്ത ക്ഷീണം വകവയ്ക്കാതെ രോഗികൾക്കായുള്ള ഈ കരുതൽ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് വിഡിയോ ഷെയർ ചെയ്തും കമന്റുകൾ കുറിച്ചും സ്നേഹമറിയിക്കുന്നത്.
ഇതിനുമുമ്ബും രോഗികളെ സന്തോഷിപ്പിക്കാനായി ഡോക്ടർമാർ രംഗത്തെത്തിയത് ശ്രദ്ധനേടിയിട്ടുണ്ട്. പിപിഇ കിറ്റ് ധരിച്ചുള്ള ഡോക്ടറുടെ നൃത്തമടക്കം ഇത്തരത്തിൽ പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP