Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയായ നഴ്സിനെ ഡോക്ടർ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത് രാത്രിയിൽ‌ റൗണ്ട്സ് കഴിഞ്ഞെത്തി വസ്ത്രം മാറുന്നതിനിടെ; ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ടോടിയത് 21കാരി നിലവിളിച്ചതോടെ; അന്വേഷണ സമിതിക്ക് മുന്നിൽ മൊഴി നൽകാനെത്തിയ പ്രതിയെ നഴ്സുമാർ കൂട്ടത്തോടെ ആക്രമിച്ചു

യുവതിയായ നഴ്സിനെ ഡോക്ടർ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത് രാത്രിയിൽ‌ റൗണ്ട്സ് കഴിഞ്ഞെത്തി വസ്ത്രം മാറുന്നതിനിടെ; ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ടോടിയത് 21കാരി നിലവിളിച്ചതോടെ; അന്വേഷണ സമിതിക്ക് മുന്നിൽ മൊഴി നൽകാനെത്തിയ പ്രതിയെ നഴ്സുമാർ കൂട്ടത്തോടെ ആക്രമിച്ചു

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഢ്: നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്സിനെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച ഡോക്ടറെ നഴ്സുമാർ കൂട്ടത്തോടെയെത്തി മർദ്ദിച്ചു. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് ഡോക്ടർ നൈറ്റ് ഡ്യൂട്ടിയിലുള്ള നഴ്സിനോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തെ തുടർന്ന് രക്ഷപെട്ട ഡോക്ടർ അന്വേഷണ സമിതിക്ക് മുന്നിൽ മൊഴി നൽകാനെത്തിയതോടെയാണ് ആശുപത്രിയിലെ നഴ്സുമാർ ഇയാളെ മർദ്ദിച്ചത്. ഹരിയാന പഞ്ചഗുളയിലെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. സംഭവസമയം ഇയാൾ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് പുറമേ പൊലീസും കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തുന്നുണ്ട്.

കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് 21കാരിയായ യുവതിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോവിഡ് ഡ്യൂട്ടിക്കിടെ രാത്രി റൗണ്ട്സ് കഴിഞ്ഞതിന് ശേഷമായിരുന്നു അതിക്രമം. വാർഡിലെ വസ്ത്രം മാറുന്ന മുറിയിൽ കയറിയ നഴ്സിന് പിന്നാലെ ഡോക്ടറും കയറുകയായിരുന്നു. മുറിയുടെ വാതിൽ കുറ്റിയിട്ടശേഷം 21-കാരിയായ നഴ്സിനെ കയറിപിടിക്കാൻ ഡോക്ടർ ശ്രമിച്ചു. യുവതി ഉറക്കെ നിലവിളിച്ച് വാതിൽ തുറന്ന് രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് മറ്റ് ഡോക്ടർമാരും അധികൃതരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ഇതിനിടെ അതിക്രമം കാട്ടിയ ഡോക്ടർ അത്യാഹിതവിഭാഗം വഴി കടന്നുകളഞ്ഞു. സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ഇതോടെ യുവതി കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകി. പൊലീസ് ഇടപെട്ടതോടെ ആശുപത്രിയിലെ അന്വേഷണവും ദ്രുതഗതിയിലായി. ഇതിനിടെയാണ് മൊഴി നൽകാനെത്തിയ ഡോക്ടറെ നഴ്സുമാർ മർദിച്ചത്.

അതേസമയം, സംഭവം മൂടിവെയ്ക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് നഴ്സുമാർ ആരോപിച്ചു. എന്നാൽ കുറ്റാരോപിതനായ ഡോക്ടർക്കെതിരേ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി ആശുപത്രി അധികൃതരും പറഞ്ഞു. ഡോക്ടറെ 60 ദിവസത്തേക്ക് ജില്ലയ്ക്ക് പുറത്തേക്കുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP