Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സച്ചിൻ പൈലറ്റ് പാർട്ടിക്ക് പുറത്തുപോകില്ല, കൂറുള്ള കോൺഗ്രസുകാരനാണ് അദ്ദേഹം; രാജസ്ഥാനിൽ രാഷ്ട്രീയ വിവാദത്തിൽ ആത്മവിശ്വാസം ഉറപ്പിച്ച് ഡി.കെ ശിവകുമാർ

സച്ചിൻ പൈലറ്റ് പാർട്ടിക്ക് പുറത്തുപോകില്ല, കൂറുള്ള കോൺഗ്രസുകാരനാണ് അദ്ദേഹം; രാജസ്ഥാനിൽ രാഷ്ട്രീയ വിവാദത്തിൽ ആത്മവിശ്വാസം ഉറപ്പിച്ച് ഡി.കെ ശിവകുമാർ

സ്വന്തം ലേഖകൻ

ബെംഗളൂരു: രാജസ്ഥാനിലെ രാഷ്ട്രീയ വടംവലിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടില്ലെന്നാണ് ശിവകുമാർ വ്യക്തമാക്കുന്നത്. പൈലറ്റ് ആത്മാർത്ഥതയുള്ള കോൺഗ്രസുകാരനാണെന്നും ഡി.കെ പറഞ്ഞു.'ബിജെപി അവരുടെ അജണ്ട പ്രകാരം കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ടുപോവില്ല. അദ്ദേഹം കൂറുള്ള കോൺഗ്രസുകാരനാണ്', ഡി.കെ ശിവകുമാർ പറഞ്ഞു.

30 എംഎ‍ൽഎമാർ തനിക്കുണ്ടെന്ന അവകാശ വാദവുമായാണ് സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞ് ഡൽഹിയിലെത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

കോൺഗ്രസ് കുടുംബത്തിലെ ആരെങ്കിലും വിഷമഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെങ്കിൽ പരിഹാരം കാണുമെന്ന് ജയ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. പാർട്ടി എപ്പോഴും അംഗങ്ങൾക്കൊപ്പമാണ്. സച്ചിൻ ജിക്കും മറ്റ് എല്ലാവർക്കുമായി, കോൺഗ്രസിന്റെ വാതിലുകൾ എപ്പോഴും തുറന്നുതന്നെ കിടക്കുമെന്ന് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം ഞാനും ഉറപ്പ് നൽകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.

രാജസ്ഥാൻ സർക്കാർ ഉലയുന്ന ഘട്ടത്തിലല്ലെന്നും അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും സുർജേവാല അഭിപ്രായപ്പെട്ടു. രാജസ്ഥാനിൽ നിർണായക നിയമസഭാ കക്ഷി യോഗം ചേരുകയാണ്. സുർജേവാലയ്ക്കൊപ്പം കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും അജയ് മാക്കനും ജയ്പൂരിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. എല്ലാ എംഎ‍ൽഎമാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP