Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ദിവ്യ സ്പന്ദന വീണ്ടും സോഷ്യൽ മീഡിയയിൽ; പാർട്ടി വിട്ടിട്ടില്ലെന്ന് വിശദീകരിച്ചു കോൺഗ്രസ്; സിനിമയിലേക്കുള്ള മടങ്ങി വരവിനാണ് ദിവ്യ ഒരുങ്ങുന്നതെന്നും സൂചന

ദിവ്യ സ്പന്ദന വീണ്ടും സോഷ്യൽ മീഡിയയിൽ; പാർട്ടി വിട്ടിട്ടില്ലെന്ന് വിശദീകരിച്ചു കോൺഗ്രസ്; സിനിമയിലേക്കുള്ള മടങ്ങി വരവിനാണ് ദിവ്യ ഒരുങ്ങുന്നതെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: സോഷ്യൽ മീഡിയ വിട്ട ദിവ്യ സ്പന്ദന വീണ്ടും കളത്തിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തി ദിവ്യ. കോൺഗ്രസ് സോഷ്യൽ മീഡിയ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന കഴിഞ്ഞ വർഷം ജൂണിലാണ് സോഷ്യൽ മീഡിയ വിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ഈ നടപടി.

ദിവ്യ സ്പന്ദന ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അതേ സമയം എന്തിനാണ് സോഷ്യൽ മീഡിയയിൽ നിന്ന് ദിവ്യ വിട്ടു നിന്നതെന്ന് അറിയില്ലെന്നും അവർ പറയുന്നു. സിനിമയിലേക്കുള്ള മടങ്ങി വരവിനാണ് ദിവ്യ ഒരുങ്ങുന്നതെന്നാണ് അവരുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്.

Stories you may Like

പ്രധാനമന്ത്രി നരേന്ദമോദിക്കെതിരെയും ബിജെപിക്കെതിരെയും വിമർശനങ്ങളുമായി മുൻപന്തിയിലുണ്ടായിരുന്ന ദിവ്യ സ്പന്ദന ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയത്. സോഷ്യൽ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററിൽ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു.

സിനിമയിൽ സജീവമായിരിക്കവേയാണ് 2012ൽ ദിവ്യ യൂത്ത് കോൺഗ്രസിൽ ചേരുന്നത്. 2013ൽ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് എംപിയായി. 2014ൽ ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിൽ സജീവമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP