Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ മോദിയുണ്ടല്ലോ...പിന്നെന്തിന് ഫേസ്‌ബുക്കും വാട്‌സാപ്പും? കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പരിഹാസവുമായി ദിവ്യ സ്പന്ദന

വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ മോദിയുണ്ടല്ലോ...പിന്നെന്തിന് ഫേസ്‌ബുക്കും വാട്‌സാപ്പും? കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പരിഹാസവുമായി ദിവ്യ സ്പന്ദന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ബിജെപിക്ക് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയുടെ ആവശ്യം ഇല്ല. പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് മന്മോഹനെതിരെ മോദി പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? കഴമ്പില്ലാത്ത ആരോപണങ്ങളാണ് മോദി ഉന്നയിക്കുന്നത്. ബിജെപിക്ക് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ വാട്‌സാപ്പോ ട്വിറ്ററോ വേണമെന്നില്ല, അവർക്ക് സ്വന്തമായി പ്രധാനമന്ത്രിയുണ്ടല്ലോ.അത്തരം അവസ്ഥയിൽ എന്ത് ചെയ്യാനാകും'- കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോദിയെ പരിഹസിച്ച ദിവ്യ പിന്നീട് ട്വിറ്ററിലും ഇക്കാര്യം പറഞ്ഞു.

കർണാടക നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ദിവ്യയുടെ പരിഹാസം. തിരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകളാണ് കോൺഗ്രസിനെതിരെ ബി.ജെപിയുടെ ആയുധം. ഇത്തരം വ്യാജവാർത്തകൾക്ക് മോദിയേയും ട്രംപിനേയും പോലുള്ള നേതാക്കളെ അധികാരത്തിലെത്തിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP