Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് രോ​ഗമുക്തനായതോടെ പുറത്തിറങ്ങി കറങ്ങി നടന്നു; പൊലീസ് പിടികൂടി വീണ്ടും ക്വാറൻൈനിലാക്കിയത് കേസെടുത്ത ശേഷം

കൊവിഡ് രോ​ഗമുക്തനായതോടെ പുറത്തിറങ്ങി കറങ്ങി നടന്നു; പൊലീസ് പിടികൂടി വീണ്ടും ക്വാറൻൈനിലാക്കിയത് കേസെടുത്ത ശേഷം

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പുർ: പുറത്തിറങ്ങി കറങ്ങി നടന്ന കോവിഡ് രോ​ഗമുക്തനായ ആളെ പൊലീസ് പിടികൂടി വീണ്ടും ക്വാറന്റൈനിലാക്കി. നാ​ഗ്പൂരിലാണ് സംഭവം. ഇന്നലെ നാഗ്പുരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ആളാണ് ഐസ്വലേഷനിൽ കഴിയാതെ നിരത്തിലിറങ്ങിയത്. ഇയാളെ കണ്ടെത്തിയ പൊലീസ് കേസെടുത്ത ശേഷം വീണ്ടും ക്വാറൻറൈനിലാക്കി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയർന്നു. ആകെ രാജ്യത്തെ മരണസംഖ്യ 488 ആണ്. രാജ്യത്തെ കൊവിഡ് ബാധ ഇപ്പോഴും നിയന്ത്രണ വിധേയം തന്നെയാണെന്ന് പറഞ്ഞ കേന്ദ്രസർക്കാർ മരണനിരക്ക് വെറും 3.35% മാത്രമാണെന്നും വ്യക്തമാക്കി.

ഇതോടൊപ്പം, മരണനിരക്കിലും പുതിയ ചില കണക്കുകൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. 0 - 45 വയസ്സ് വരെയുള്ളവരിൽ മരണനിരക്ക് - 14.4% ആണ്. 45 - 60 വയസ്സ് വരെയുള്ളവരിൽ കൊവിഡ് മരണനിരക്ക് 10.3% ആണ്. 60 - 75 വയസ്സ് വരെയുള്ളവരിൽ മരണനിരക്ക് 33.1% ആകുന്നതായും, 75 വയസ്സിന് മുകളിലുള്ളവരിൽ ഇത് 42.2% ആകുന്നതായും സർക്കാർ പറയുന്നു. അതിനാൽ, വൃദ്ധരെ കരുതലോടെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP