Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹവേദിയിൽ ഭക്ഷണം വിളമ്പുന്നതിലെ തർക്കം കലാശിച്ചതുകൊലപാതകത്തിൽ; വധുവിന്റെ ഒൻപത് വയസുള്ള സഹോദരനെ കൊലപ്പെടുത്തി നവവരൻ; രക്ഷപ്പെടുന്നതിനിടയിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്കും; നവരൻ വധുവിന്റെ സഹോദരനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: വിവാഹസമയത്ത് ഭക്ഷണം വിളമ്പുന്നതിൽ തർക്കം. വധുവിന്റെ 9വയസ്സുള്ള സഹോദരനെ കൊലപ്പെടുത്തി വരൻ. രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കാറിടിച്ച് 3 പേർക്ക് പരുക്ക്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ ഷംഷാബാദ് മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് വരൻ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുടെ നേർക്ക് തട്ടിക്കയറി. അതിനിടെ മദ്യലഹരിയിലായിരുന്ന മനോജും സംഘവും അമ്മാവന് നേരെ വെടിയുതിർത്തതായി വധുവിന്റെ സഹോദരൻ പുനീത് പറയുന്നു. തലനാരിഴയ്ക്കാണ് അമ്മാവൻ രക്ഷപ്പെട്ടത്.

തുടർന്ന് ഭക്ഷണം വിളമ്പിയ ഒൻപത് വയസുള്ള വധുവിന്റെ സഹോദരനെയും തട്ടിയെടുത്ത് മനോജും സംഘവും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. എസ്യുവി കാറിൽ രക്ഷപ്പെടുന്നതിനിടെ, നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന മൂന്നുപേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും ഒരു കൗമാരക്കാരിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.എന്നാൽ നിർത്താതെ മനോജ് വാഹനം ഓടിച്ചുപോയതായി പൊലീസ് പറയുന്നു.

ഒൻപത് വയസ്സുള്ള പ്രാൺശുവിനെ തിരിച്ച് നൽകാൻ ആവശ്യപ്പെട്ട്് മനോജിനെ തുടർച്ചയായി വിളിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടർന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കഴുത്തിൽ ശ്വാസംമുട്ടിച്ചതിന്റെ പാടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP