Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ദിലിപ് വൽസേ പാട്ടീൽ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി; ശരദ് പവാറിന്റെ വിശ്വസ്തൻ ചുമതലയേൽക്കുന്നത് അനിൽ ദേശ്മുഖിന്റെ രാജിയെ തുടർന്ന്

ദിലിപ് വൽസേ പാട്ടീൽ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി; ശരദ് പവാറിന്റെ വിശ്വസ്തൻ ചുമതലയേൽക്കുന്നത് അനിൽ ദേശ്മുഖിന്റെ രാജിയെ തുടർന്ന്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മുതിർന്ന എൻ.സി.പി നേതാവും ശരദ് പവാറിന്റെ വിശ്വസ്തനുമായ ദിലിപ് വൽസേ പാട്ടീൽ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ മുൻ പി.എ ആയ പാട്ടീൽ നിലവിൽ താക്കറെ മന്ത്രിസഭയിലെ തൊഴിൽ, എക്സൈസ് മന്ത്രിയാണ്.

ഏഴ് തവണ എംഎ‍ൽഎ ആയിട്ടുള്ള ദിലീപ് വൽസേ പാട്ടീൽ അനിൽ ദേശ്മുഖിന്റെ രാജിയെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കുന്നത്. മുൻ കോൺഗ്രസ് എംഎ‍ൽഎ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവും പവാറിന്റെ അനുയായി ആയിരുന്നു.

നേരത്തെ കോൺഗ്രസ് എംഎ‍ൽഎ ആയിരുന്ന പാട്ടീൽ എൻ.സി.പി രൂപവത്കരിച്ചതിന് പിന്നാലെ പവാറിനൊപ്പം ചേരുകയായിരുന്നു. നേരത്തെ നിയമസഭ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.

മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് ഉന്നയിച്ച ആരോപണത്തിൽ കുരുങ്ങിയതിനെ തുടർന്ന് നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി അനിൽ ദേശ്മുഖ് രാജി വെച്ചിരുന്നു.

ദേശ്മുഖിന് എതിരായ പരംബീർ സിങ്ങിന്റെ ആരോപണങ്ങളിൽ സിബിഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാൻ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP