Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മകളെന്ന് കരുതി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാമുകിയെ തന്നെ കെട്ടി ദിഗ് വിജയ് സിങ്; 68ാം വയസിൽ കോൺഗ്രസ് നേതാവ് മിന്നു കെട്ടിയത് രാജ്യസഭാ ടിവി ആങ്കറായ 44കാരിയെ

മകളെന്ന് കരുതി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാമുകിയെ തന്നെ കെട്ടി ദിഗ് വിജയ് സിങ്; 68ാം വയസിൽ കോൺഗ്രസ് നേതാവ് മിന്നു കെട്ടിയത് രാജ്യസഭാ ടിവി ആങ്കറായ 44കാരിയെ

ന്യൂഡൽഹി: ചാനൽ അവതാരിക അമൃതയുമായുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പ്രണയം മാദ്ധ്യമങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചിട്ട് കാലം കുറച്ചായി. അമൃതയുമായി താൻ പ്രണയത്തിലാണെന്നും വൈകാതെ വിവാഹം കഴിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും തന്റെ വാക്കു പാലിച്ച് ദിഗ്‌വിജയ് സിങ് അമൃത റായിയെ വിവാഹം ചെയ്തു. കഴിഞ്ഞമാസം അവസാനം ചെന്നൈയിൽ വച്ച് അതീവ രഹസ്യമായാണ് ഇവർ വിവാഹിതരായത്. വിവാഹിതരായ ശേഷം ഇരുവരും മധുവിധു ആഘോഷിക്കാൻ അമേരിക്കയിലേക്ക് പോയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ മകൾക്കൊപ്പം സെൽഫിക്ക് മോദി ആഹ്വാനം ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യാൻ വേണ്ടി ന്യൂയോർക്ക് ടൈംസ് ഉപയോഗിച്ച ഫോട്ടോ ദിഗ്വജയ് സിംഗിന്റെയും അമൃതയുടേയുമായിരുന്നു. മകളെന്ന് കരുതിയാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചിത്രം പ്രസിദ്ധീകരിച്ചിരുന്നത്. സെൽഫി വിത്ത് ഡേട്ടർ എന്ന ഹാഷ് ടാഗിലായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്.

നേരത്തെ ദിഗ് വിജയ് സിംഗും അമൃതയും തമ്മിലുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് സിങ് അമൃതയെ താൻ വിവാഹം കഴിക്കുന്നതായി വെളിപ്പെടുത്തിയത്. അമൃത റായിയും ഭർത്താവുമായി പിരിയുകയാണെന്നും ഇരുവരും പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചന ഹർജി കോടതിയിൽ സമർപ്പിച്ചതായും സിങ് അറിയിച്ചിരുന്നു. ഭർത്താവുമായി നിയമപരമായി പിരിഞ്ഞ ശേഷം ദിഗ് വിജയ് സിംഗിനെ വിവാഹം ചെയ്യുമെന്ന് അമൃതയും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷമാണ് ദിഗ് വിജയ് സിംഗിന്റെ ഭാര്യ മരണപ്പെട്ടത്. അർബുദരോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നതിനിടയിലായിരുന്നു മരണം. നേരത്തെ 68 കാരനായ ദിഗ് വിജയ് സിങ് മകളാകാൻ പ്രായമുള്ള ടി വി ജേർണലിസ്റ്റുമായി വിവാഹബന്ധത്തിന് ഒരുങ്ങുന്നതിനെതിരെ സിംഗിന്റെ കുടുംബം രംഗത്തുവന്നിരുന്നു.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയാണ് മുതിർന്ന കോൺഗ്രസ് നേതാവായ ദിഗ് വിജയ് സിങ്. രാജ്യസഭ ടി വിയിലെ റിപ്പോർട്ടറാണ് അമൃതാ റായി. സിംഗിന്റെ മകൻ ജയ് വർധൻ സിങ് മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയാണ്. ഇദ്ദേഹത്തിന് നാല് പെൺമക്കളുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിവാഹത്തെക്കുറിച്ച് ദിഗ് വിജയ് സിങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സിംഗിന്റെ ബന്ധം പുറത്തുവന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP