Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടില ചിഹ്നം സ്വന്തമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്കാൻ ശ്രമിച്ചെന്ന കേസിൽ ദിനകരൻ ഡൽഹി പൊലീസിനുമുന്നിൽ ഹാജരായി; കോഴ നല്കാൻ ശ്രമിച്ച സുകാഷിനെ അറിയില്ലെന്നു ശശികലയുടെ അനന്തിരവൻ; പൊലീസിനു മുന്നിലെത്തിയത് അന്വേഷണത്തെ സഹായിക്കാനെന്നും മൊഴി

രണ്ടില ചിഹ്നം സ്വന്തമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് കോഴ നല്കാൻ ശ്രമിച്ചെന്ന കേസിൽ ദിനകരൻ ഡൽഹി പൊലീസിനുമുന്നിൽ ഹാജരായി; കോഴ നല്കാൻ ശ്രമിച്ച സുകാഷിനെ അറിയില്ലെന്നു ശശികലയുടെ അനന്തിരവൻ; പൊലീസിനു മുന്നിലെത്തിയത് അന്വേഷണത്തെ സഹായിക്കാനെന്നും മൊഴി

ചെന്നൈ: രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ നൽകാൻ ശ്രമിച്ച കേസിൽ അണ്ണാ ഡിഎംകെ ശശികല വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ ഡൽഹി പൊലീസിനു മുന്നിൽ ഹാജരായി. കോഴ നൽകിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സുകാഷ് ചന്ദ്രനെ അറിയില്ലെന്നും അന്വേഷണത്തെ സഹായിക്കാനാണ് ഡൽഹിയിലെത്തിയതെന്നും ദിനകരൻ പറഞ്ഞു. അതേസമയം സുകാഷുമായി ദിനകരൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ദിനകരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുകാഷ് ചന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു.

വെള്ളിയാഴ്ചയാണ് പൊലീസിനു മുന്നിൽ ഹാജരാകാൻ ടി.ടി.വി. ദിനകരന് സമൻസ് കൈമാറിയത്. ചെന്നൈ അഡയാറിലെ വീട്ടിലെത്തി നേരിട്ടു കൈമാറുകയായിരുന്നു. സമൻസ് കൈമാറുന്നതിനിടെ ദിനകരന്റെ അനുയായി രവിചന്ദ്രൻ പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ദിനകരൻ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഡൽഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന് ദല്ലാൾ വഴി 50 കോടി രൂപ നൽകാൻ ശ്രമിച്ചുവെന്നാണ് കേസ്. മൂൻകൂറായി പത്തു കോടി രൂപ നൽകിയിരുന്നുവെന്നും ഇതിൽ ഒന്നര കോടിയാണ് അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറിൽനിന്ന് പിടികൂടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ശശികലയെക്ക്തിരെ വിമതസ്വരം ഉയർത്തിയ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. പാർട്ടി പിളർന്നതിനെ തുടർന്ന് രണ്ടില ചിഹ്നഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് 50 കോടി രുപ കോഴ നൽകാൻ പദ്ധതിയിടുന്നതിനിടെയാണ് ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അറസ്റ്റിലായത്. ടിടിവി ദിനകരനു വേണ്ടിയാണിതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളിൽ നിന്ന് 1.3 കോടി രൂപയും രണ്ട് ആഡംബര കാറുകളും മറ്റും പിടിച്ചെടുത്തിരുന്നു.

ശശികലയുടെ അനന്തിരവാണ് ടി.ടി.വി. ദിനകരൻ. പനീർശെൽവവും മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും അനുരജ്ഞനത്തിലാകുന്നതിനിടെയാണ് ദിനകരൻ കേസിൽ കുടുങ്ങിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP