Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെലികോപ്റ്റർ ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെ തെന്നിമാറി; മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസും സംഘവും അപകടത്തിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി

ഹെലികോപ്റ്റർ ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെ തെന്നിമാറി; മഹാരാഷ്ട്ര മുഖ്യമന്ത്രി  ഫഡ്‌നാവിസും സംഘവും അപകടത്തിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി

സ്വന്തം ലേഖകൻ

റായ്ഗഡ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംഘവും ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. റായ്ഗഡ് ജില്ലയിൽ ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റർ തെന്നിമാറിയതാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ വേളയിരുന്നു അപകടം ഉണ്ടായത്. ഹെലികോപ്റ്റർ ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെ തെന്നിമാറുകയായിരുന്നു. ഹെലിപാഡിൽ വെള്ളം കിടന്നതാണ് അപകടത്തിടയാക്കിയത്.

ലാൻഡ് ചെയ്യുന്നതിനിടെ തെന്നി മാറിയെങ്കിലും പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻ അപകടം ഒഴിവാക്കിയത്. പൈലറ്റ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഉടൻ വീണ്ടെടുത്തു. ഫഡ്നാവിസിന് പുറമെ അദ്ദേഹത്തിന്റെ സഹായി, പൈലറ്റ്, സഹപൈലറ്റ്, ഒരു എഞ്ചിനീയർ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് റായ്ഗഡ് എസ്‌പി അനിൽ പർസകർ അറിയിച്ചു.

2017ലും ഫഡ്നാവിസിന്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടിരുന്നു. ലത്തൂരിൽ വിമാനം ക്രാഷ്ലാൻഡ് ചെയ്യുകയായിരുന്നു. അന്നും ഫഡ്നാവിസ് പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP