Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

കമ്പനി പൂട്ടിയതോടെ ആറ് മാസമായി ജോലിയില്ല: കുടുംബം കഴിഞ്ഞിരുന്നത് മാതാപിതാക്കളുടെ സഹായത്തോടെ; ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ പിതാവ് രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോയ്ക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

കമ്പനി പൂട്ടിയതോടെ ആറ് മാസമായി ജോലിയില്ല: കുടുംബം കഴിഞ്ഞിരുന്നത് മാതാപിതാക്കളുടെ സഹായത്തോടെ; ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ പിതാവ് രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോയ്ക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജോലി നഷ്ടമായതിൽ മനംനൊന്ത് പിതാവ് രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം മെട്രോയ്ക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ന്യൂഡൽഹി ഷാലിമാറിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഷാലിമാർ ബാഗ് സ്വദേശി മധുർമാളവിയാണ് മക്കളായ സമീക്ഷ (14), ശ്രേയാൻ (6) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഷാലിമാർബാഗിലെ ഉരക്കടലാസ് നിർമ്മാണ് ശാലയിലെ ജീവനക്കാരനായിരുന്നു മധുർ. കമ്പനി പൂട്ടിയതിനെ തുടർന്ന് ആറ് മാസമായി മധുറിന്റെ ജോലി നഷ്ടമായി. മാതാപിതാക്കളിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് മധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ജോലി നഷ്ടമായതിൽ മധുറിന് കടുത്ത മാനസികസമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മധുറിന്റെ ഭാര്യ മാർക്കറ്റിൽ പോയ സമയത്താണ് കുട്ടികളെ കൊലപ്പെടുത്തിയത്. തലയണവെച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ യുവതി കുട്ടികളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മധുറിന്റെ മൃതദേഹം ഹൈദർപുർ ബദ്ലി മെട്രോ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പൊന്നു ഇയാളിൽ നിന്നും കണ്ടെത്തിയിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾ ഫ്രീ സഹായത്തിനായി-1056

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP