Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ബാധിതരെ കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു; ബെം​ഗളുരുവിൽ കോവിഡ‍് രോ​ഗി ചികിത്സ കിട്ടാതെ ആശുപത്രിയുടെ വാതിലിൽ കിടന്ന് മരിച്ചു

കൊറോണ ബാധിതരെ കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു; ബെം​ഗളുരുവിൽ കോവിഡ‍് രോ​ഗി ചികിത്സ കിട്ടാതെ ആശുപത്രിയുടെ വാതിലിൽ കിടന്ന് മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കോവിഡ് രോ​ഗി മരിച്ചത് നിരവധി ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതോടെ. കോവിഡ് സ്ഥിരീകരിച്ച 48-കാരനായ ഡിജെ ഹള്ളി സ്വദേശിയാണ് ആശുപത്രിയുടെ വാതിലിൽ കിടന്ന് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രോ​ഗം സ്ഥിരീകരിച്ച ശേഷം മൂന്ന് ദിവസമാണ് തന്റെ ഭർത്താവുമായി വിവിധ ആശുപത്രികളിൽ അലഞ്ഞതെന്ന് മരിച്ചയാളുടെ ഭാര്യ വെളിപ്പെടുത്തി. രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിന് ശേഷവും നഗരത്തിലെ ഒരു ആശുപത്രിയിൽനിന്നും ചികിത്സ ലഭിച്ചില്ലെന്നും അവർ ആരോപിക്കുന്നു.

ആകാശ് ആശുപത്രിയിലാണ് അവർ അവസാനമായി എത്തിയത്. ആ ആശുപത്രിയുടെ വാതിൽക്കൽവച്ചാണ് രോഗി മരിച്ചത്. ആകാശ് ആശുപത്രിയിയിൽ ബെഡ് ഉണ്ടെന്നറിഞ്ഞാണ് ചെന്നതെന്നും എന്നാൽ അഡ്‌മിറ്റ് ചെയ്യാൻ ആശുപത്രി തയ്യാറായില്ലെന്നും അവർ ആരോപിച്ചു. ഇവിടെ ഇത്രയും വലിയ സർക്കാർ ഉള്ളതിന്റെ അർത്ഥമെന്താണെന്ന് അവർ ചോദിച്ചു. ഭർത്താവിനെ പ്രവേശിപ്പിക്കാൻ ആശുപത്രി ഭരണാധികാരികളോട് ഞാൻ അപേക്ഷിച്ചു. മൂന്ന് ദിവസമായി ഒരു ആശുപത്രിയിൽ കിടയ്ക്കക്കായി അലയുകയായിരുന്നുവെന്നും അവർ പറഞ്ഞു. "അദ്ദേഹത്തിന് ഓക്‌സിജൻ കൊടുക്കാനുള്ള സംവിധാനമുള്ള ഒരു ആംബുലൻസ് പോലും ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം മരിച്ചത്. ഞാൻ എല്ലാ വലിയ ആശുപത്രികളിലും പോയി." - അവർ കൂട്ടിച്ചേർത്തു.

എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്റർ ആവശ്യമാണ്. നിലവിൽ ഒന്ന് പോലും ഒഴിവില്ല. "ഞങ്ങൾക്ക് 600 കോവിഡ് കിടക്കകളും 25 ഐസിയു കിടക്കകളും 20 വെന്റിലേറ്ററുകളുമാണുള്ളത്. ഇപ്പോൾ 390 രോഗികളുമുണ്ട്" - ആശുപത്രി സുപ്രണ്ട് പ്രതികരിച്ചു. സമാന പ്രതികരണമാണ് മറ്റ് ആശുപത്രികളും നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP