Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്സിനേഷൻ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവെ ഇന്ത്യക്കാർക്കു ഡെങ്കി വാക്സിൻ ശുപാർശ ചെയ്തു ലോകാരോഗ്യ സംഘടന; മരുന്നു പരീക്ഷണത്തെ ആശങ്കയോടെ നോക്കിക്കണ്ട് ഇന്ത്യ

വാക്സിനേഷൻ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവെ ഇന്ത്യക്കാർക്കു ഡെങ്കി വാക്സിൻ ശുപാർശ ചെയ്തു ലോകാരോഗ്യ സംഘടന; മരുന്നു പരീക്ഷണത്തെ ആശങ്കയോടെ നോക്കിക്കണ്ട് ഇന്ത്യ

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിൽ ഡെങ്കി വൈറസ് അനിയന്ത്രിതമായ സാഹചര്യം നിലനിൽക്കുമ്പോൾ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ലോകാരോഗ്യസംഘടന. വാക്സിനേഷൻ വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുതിയ പരീക്ഷണം രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

രണ്ട് മാസങ്ങൾക്ക് മുമ്പ് ആരോഗ്യ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഒരു കമ്മറ്റി രൂപീകരിച്ച് ഡെങ്കി വാക്സിനേഷനെതിരെ പ്രവർത്തിക്കാൻ വേണ്ടി ഒരു കമ്പനി ആരംഭിരിച്ചിരുന്നു. ക്ലിനിക്കിന്റെ മാതൃകയിലാണ് കമ്പനിയുടെ പ്രവർത്തനം വിഭാവനം ചെയ്തിരുന്നത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഡെങ്കി വാക്സിനേഷൻ അത്ര എളുപ്പമുള്ള ഒന്നല്ല എന്ന നിഗമനത്തിലാണ് കമ്മറ്റി എത്തിച്ചേർന്നത്.

മെയ് മാസം കമ്മറ്റി സംഘടനയ്ക്ക് നൽകിയ വിശദമായ റിപ്പോർട്ടിൽ പറയുന്നു. രൂപീകരിച്ച കമ്മറ്റിക്ക് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. മെട്രോ നഗരങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന വൈറസുകളുടെ വ്യാപ്തി അത്രത്തോളം തീവ്രമായിരുന്നു. രോഗ പ്രതിരോധ കുത്തിവെപ്പിനെ പ്രതിരോധിക്കാൻ ശേഷി മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് കുറവായിരുന്നു. അത് ആയിരുന്നു കമ്മറ്റി നേരിട്ട പ്രധാന വെല്ലുവിളി.

ഇന്ത്യയിലെ ഡെങ്കി വൈറസ് ബാധിച്ച രോഗികളിൽ വാക്സിനേഷൻ നടത്തേണ്ടതിന്റെ ആവശ്യകത ഗവൺമെന്റും സ്ഥിരീകരിച്ചു കഴിഞ്ഞു. ഡെങ്കുെൈ വറസിന്റെ വ്യാപ്തി രാജ്യത്ത് എത്രത്തോളം കുറയ്ക്കാൻ സാധിക്കുമെന്നായിരുന്നു ഇതിലൂടെ സർക്കാരിന്റെ ലക്ഷ്യം. ഒരു പരിധി വരെ വാക്സിനേഷൻ വഴി രോഗപ്രതിരോഗ ശേഷി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്മറ്റിയുടെ വിലയിരുത്തൽ.

ഇന്ത്യയടക്കം നാല് രാജ്യങ്ങളിലാണ് ഡെങ്കു വൈറസിനെതിരെയുള്ള വാക്സിനേഷൻ നടപ്പിലാക്കും. മെകിസികോ, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യയോടൊപ്പം വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നത്. ക്ലിനിക്ക് തുടങ്ങാനുള്ള ഉത്തരവ് ലഭിച്ചയുടൻ തന്നെ വാക്സിനേഷൻ ഇന്ത്യയിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് ഡ്രഗ് കൺട്രോൾ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

8,307 പേരാണ് ഈ വർഷം ഡെങ്കി വൈറസ് ബാധിച്ച് മരിച്ചത്. മഴക്കാലത്താണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെങ്കി വൈറസ് പടർന്നു പിടിച്ചതിന്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെ ഇന്ത്യ നേരിട്ടിട്ടുണ്ടെന്ന് അടുത്തിടെ ഒരു ഇന്റർ നാഷണൽ മെഡിക്കൽ ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP