Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് അസാധുവാക്കൽ പ്രത്യാഘാതങ്ങൾ ചിന്തിക്കാതെയുള്ള തീരുമാനം; നടപടിക്ക് പിന്നിൽ എന്തെങ്കിലും പ്രധാന കാരണമുണ്ടെന്നു തോന്നുന്നില്ല; കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് അമർത്യസെൻ

നോട്ട് അസാധുവാക്കൽ പ്രത്യാഘാതങ്ങൾ ചിന്തിക്കാതെയുള്ള തീരുമാനം; നടപടിക്ക് പിന്നിൽ എന്തെങ്കിലും പ്രധാന കാരണമുണ്ടെന്നു തോന്നുന്നില്ല; കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് അമർത്യസെൻ

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെതിരേ വീണ്ടും വിമർശനമുന്നയിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യസെൻ. പ്രത്യാഘാതങ്ങളെ കുറിച്ചു ചിന്തിക്കാതെ തിടുക്കത്തിൽ സ്വീകരിച്ച ഒരു തീരുമാനമായിരുന്നു നോട്ട് അസാധുവാക്കലെന്ന് അദ്ദേഹം നിരീക്ഷിച്ചു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനുപിന്നിൽ എന്തെങ്കിലും പ്രധാന കാരണമുണ്ടെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വശങ്ങളും പരിഗണിച്ചശേഷം സ്വീകരിച്ച ഒരു തീരുമാനമായിരുന്നു നോട്ട് അസാധുവാക്കലെന്ന് എനിക്കു തോന്നുന്നില്ല. പ്രത്യാഘാതങ്ങളെ കുറിച്ചു ചിന്തിക്കാതെ തിടുക്കത്തിൽ സ്വീകരിച്ച ഒരു തീരുമാനമായിരുന്നു ഇത്. സാമ്പത്തിക ശാസ്ത്രം പരിഗണിച്ചാൽ തീരുമാനത്തിനു പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണമുള്ളതായി തോന്നുന്നില്ല അമർത്യസെൻ പറഞ്ഞു.

നേരത്തെയും നോട്ട് അസാധുവാക്കൽ തീരുമാനത്തിനെതിരേ അർത്യസെൻ രംഗത്തെത്തിയിരുന്നു. വിശ്വാസത്തിൽ അധിഷ്ഠിതമായി മുന്നേറുന്ന സമ്പദ്ഘടനയിൽ മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ നോട്ടു റദ്ദാക്കൽ നടപടി വൻ ആഘാതം സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP